എന്നോട് അക്കാര്യങ്ങൾ മറച്ചു വച്ചെങ്കിലെന്താ അമ്മയോടു പറഞ്ഞില്ലേ? അവളെ ‘പഴയ’ വീണയായി എനിക്കു തിരികെ വേണം! വിവാദങ്ങളോട് പ്രതികരിച്ച് ഭർത്താവ് അമൻ
ടെലിവിഷൻ ഷോയിൽ വീണാ നായരുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. തുറന്നു പറച്ചിൽ അൽപം കടന്നു പോയില്ലേ എന്ന് ഒരു വിഭാഗം പറയുമ്പോൾ വീണയും ഭർത്താവിന്റെ അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ചർച്ചകൾ കൊഴുക്കുമ്പോൾ പുറത്തു കട്ട
ടെലിവിഷൻ ഷോയിൽ വീണാ നായരുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. തുറന്നു പറച്ചിൽ അൽപം കടന്നു പോയില്ലേ എന്ന് ഒരു വിഭാഗം പറയുമ്പോൾ വീണയും ഭർത്താവിന്റെ അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ചർച്ചകൾ കൊഴുക്കുമ്പോൾ പുറത്തു കട്ട
ടെലിവിഷൻ ഷോയിൽ വീണാ നായരുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. തുറന്നു പറച്ചിൽ അൽപം കടന്നു പോയില്ലേ എന്ന് ഒരു വിഭാഗം പറയുമ്പോൾ വീണയും ഭർത്താവിന്റെ അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ചർച്ചകൾ കൊഴുക്കുമ്പോൾ പുറത്തു കട്ട
ടെലിവിഷൻ ഷോയിൽ വീണാ നായരുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. തുറന്നു പറച്ചിൽ അൽപം കടന്നു പോയില്ലേ എന്ന് ഒരു വിഭാഗം പറയുമ്പോൾ വീണയും ഭർത്താവിന്റെ അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ചർച്ചകൾ കൊഴുക്കുമ്പോൾ പുറത്തു കട്ട സപ്പോർട്ടുമായി വീണയുടെ ഭർത്താവ് ആർജെ അമനും കുടുംബവും കൂടെയുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘വനിത ഓൺലൈനോട്’ സംസാരിക്കുമ്പോൾ അമൻ പറഞ്ഞത് ഒന്നു മാത്രം, ‘എനിക്കെന്റെ പഴയ വീണയെ തിരികെ വേണം.’
ഞങ്ങൾക്കത് പോസിറ്റീവ്
വീണ സംസാരിച്ച വിഷയത്തിൽ എനിക്ക് വിവാദമുണ്ടെന്നൊന്നും തോന്നിയിട്ടില്ല. ആ ഒരു എപ്പിസോഡിൽ പറഞ്ഞകാര്യങ്ങളാണ് ചിലർ ഏറ്റുപിടിച്ചിരിക്കുന്നത്. ഇതുകേട്ട 100 പേരിൽ നാലു പേർക്കാണ് പ്രശ്നം. പറഞ്ഞതിൽ ഒന്നോ രണ്ടോ കാര്യങ്ങൾ വളച്ചൊടിച്ചിട്ടുണ്ട്. പിന്നെ എന്നെ സംബന്ധിച്ചാണെങ്കിൽ ഞാനിതെല്ലാം പോസിറ്റീവ് ആയിട്ടാണ് എടുക്കുന്നത്. വീണ എല്ലാം തുറന്നുപറയുന്ന പ്രകൃതക്കാരിയാണ്. അവൾക്ക് ഒന്നും മറച്ചുവച്ച് അഭിനയിച്ചു പെരുമാറാൻ അറിയില്ല. ഈ സ്വഭാവം കൊണ്ട് ഗുണവും ദോഷവും ഉണ്ട്.
എല്ലാത്തിനും ഉപരിയായി എന്നെ കൂടുതൽ സന്തോഷിപ്പിച്ച കാര്യം അവളെന്നോട് പറയാത്ത പല കാര്യങ്ങളും എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട് എന്ന് അറിഞ്ഞപ്പോഴാണ്. അമ്മയും മരുമോളും തമ്മിൽ വീട്ടിലും നല്ല കെമിസ്ട്രിയാണ്. എന്റെ അച്ഛനും മരുമകൾക്ക് സപ്പോർട്ട് ആണ്. അവൾ ജീവിതത്തിൽ കടന്നുപോയ സാഹചര്യങ്ങളും അനുഭവിച്ച വിഷമങ്ങളും ഞങ്ങൾക്ക് അറിയാം.
ലാലേട്ടനാണ് ബിഗ് ബോസ്
മൂന്നു വയസ്സുള്ള ഞങ്ങളുടെ മോനാണ് ശരിക്കും വീണയെ റിയാലിറ്റി ഷോയിലേക്ക് പറഞ്ഞുവിട്ടത്. അവന് ലാലേട്ടൻ എന്നുവച്ചാൽ ജീവനാണ്. ലാലേട്ടനെ ഒന്ന് നേരിൽ കാണണം, അതാണ് വലിയ ആഗ്രഹം. ഞാനൊരു പാട്ടുകാരൻ ആയതുകൊണ്ട് അവന്റെ ധാരണ അച്ഛൻ പാടിയ പാട്ടിനു ലാലേട്ടൻ അഭിനയിക്കുകയാണ് എന്നാണ്. ബിഗ് ബോസ് യഥാർത്ഥത്തിൽ ലാലേട്ടൻ ആണെന്നാണ് ധരിച്ചു വച്ചിരിക്കുന്നത്. അവസാന നിമിഷം പോലും പരിപാടിയിൽ നിന്ന് പിന്മാറിയാലോ എന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു. മോനാണ് സമ്മതിക്കാതിരുന്നത്. അമ്മ ബിഗ് ബോസിൽ പോയിട്ട് ലാലേട്ടനെ കൂട്ടികൊണ്ടുവാ എന്നാണ് അവൻ പറഞ്ഞത്.ടെൻഷനടിച്ചാലും ഭക്ഷണം
വീണയ്ക്ക് ആഹാരം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. ടെൻഷൻ കൂടിയാൽ ആഹാരത്തിന്റെ അളവും കൂടും. ആദ്യമൊക്കെ അവൾ പറയുന്നത് കേൾക്കുമ്പോൾ തള്ളാണെന്നാണ് ഞാൻ കരുതിയത്. പിന്നെപ്പിന്നെ കാര്യം പിടികിട്ടി. ഒരുപാട് വലിയ ആഗ്രഹമോ ലക്ഷ്യമോ ഒന്നും ഇല്ലാത്തയാളാണ് വീണ. വിവാഹം കഴിഞ്ഞപ്പോൾ അഭിനയം നിർത്തിക്കോട്ടെ എന്ന് ചോദിച്ചു. ഞാനാണ് സമ്മതിക്കാതിരുന്നത്. എന്റെ അച്ഛനും അമ്മയുമൊക്കെ കലാപ്രേമികളാണ്. വീണ നല്ലൊരു ഡാൻസറാണ്. വണ്ണം കൂടിയപ്പോൾ അതൊന്നും ചെയ്യാതായി. വണ്ണം കുറയ്ക്കണം എന്നാണ് എന്റെ ആഗ്രഹം. ആദ്യ ബിഗ് ബോസിൽ മുട്ടയ്ക്ക് വരെ അടിപിടി ആയിരുന്നില്ലേ! അങ്ങനെയെങ്കിലും അവളുടെ വണ്ണം കുറയട്ടെ എന്ന് കരുതി. പഴയ വീണയെ തിരികെ വേണം.
ദേഷ്യത്തിൽ പുലി
വീണയുടെ ഈ കരച്ചിലൊന്നും നിങ്ങൾ കണക്കാക്കേണ്ട, പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്. ദേഷ്യമായാലും സങ്കടമാണെങ്കിലും എക്സ്ട്രീമാണ്. അതിലെനിക്ക് നല്ല പേടിയുണ്ട്. എന്നോട് ഇതുവരെ അവൾ പൊട്ടിത്തെറിച്ചിട്ടില്ല. പക്ഷെ, അനീതി കണ്ടാൽ ശക്തമായി പ്രതികരിക്കും. അവളുടെ നേരെ ഒരു ആക്രമണം ഉണ്ടായാൽ അടങ്ങിയിരിക്കില്ല. ബിഗ് ബോസിൽ പോകുമ്പോൾ ഒരൊറ്റ കാര്യമേ ഞാനവളോട് പറഞ്ഞിട്ടുള്ളൂ, നിന്റെ ചുറ്റിലും ക്യാമറയുണ്ടെന്ന് ഓർക്കണം. പക്ഷെ, ആ ഉപദേശം അവൾ കാര്യമായി എടുത്തിട്ടില്ലെന്ന് എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ഉറപ്പായി. ഇനി വരുന്നിടത്തു വച്ച് കാണാം. എല്ലാ സപ്പോർട്ടുമായി ഞങ്ങൾ പുറത്തുണ്ട്.