താനും രജിത് കുമാറും ഒന്നിച്ചുള്ള ‘വൈറൽ വിവാഹ ചിത്ര’ത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി കൃഷ്ണ പ്രഭ. വിവാഹ വേഷത്തിൽ നിൽക്കുന്ന ഡോ.രജിത് കുമാറിന്റെയും കൃഷ്ണപ്രഭയുടെയും ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഫോട്ടോ വൈറൽ ആയ ശേഷം വലിയ പ്രതികരണങ്ങളും പരിഭവങ്ങളുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും സഹപ്രവർത്തകർ പോലും ആ കഥ വിശ്വസിച്ചു എന്നും കൃഷ്ണപ്രഭ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.

ADVERTISEMENT

ടിവി സീരിയലിനു വേണ്ടി പകർത്തിയ ചിത്രം ഒരു പ്രൊമോഷൻ തന്ത്രം തന്നെയായിരുന്നു എന്നും കുറച്ചു പേരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും പരിപാടിയുടെ അണിയറക്കാർ ഇത്തരമൊരു കാര്യം ഇരുവരെയും തുടക്കത്തിലേ അറിയിച്ചിട്ടുണ്ടായിരുന്നതായും കൃഷ്ണപ്രഭ വ്യക്തമാക്കുന്നു.

ഫോട്ടോ വൈറലാകും എന്നുറപ്പായതോടെ ‘കൃഷ്ണയ്ക്ക് കാമുകനുണ്ടോ?’ എന്നായിരുന്നു രജിത്കുമാറിന് അറിയേണ്ടിയിരുന്നത്. ‘ഇല്ല’ എന്ന് കൃഷ്ണപ്രഭ മറുപടി പറഞ്ഞപ്പോൾ, ‘അല്ലായിരുന്നെങ്കിൽ എനിക്ക് അയാളുടെ ഇടി കൂടി കൊള്ളേണ്ടി വന്നേനെ’ എന്നാണ് രജിത്കുമാർ പറഞ്ഞതത്രേ.

ADVERTISEMENT

ഇപ്പോൾ കുടുംബസമേതം വയനാട്ടിലാണ് കൃഷ്ണപ്രഭ. അതേസമയം തന്നെയാണ് ഈ ഫോട്ടോ റിലീസാകുന്നതും. ‘കല്യാണം കഴിഞ്ഞയുടൻ ഹണി മൂന്നിന് പോയോ?’ എന്നതായിരുന്നു പലരുടെയും ചോദ്യം.

കൂട്ടത്തിൽ ഏറ്റവുമധികം പരിഭവം പറഞ്ഞത് പിഷാരടിയാണ്. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞുപോയി. ‘നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആൽബത്തിൽ നിന്നും ഫോട്ടോ എടുത്തു മാറ്റാൻ പോകുന്നു.’ ഇത്രയും പറഞ്ഞ് കോൾ കട്ട് ചെയ്ത പിഷാരടിയെ കൃഷ്ണപ്രഭ തിരികെ വിളിച്ചാണ് സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തിയത്.

ADVERTISEMENT
ADVERTISEMENT