മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാല്‍ നായികയാകുന്ന സിനിമയാണ് ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രീകരണ അനുഭവങ്ങൾ പങ്കുവച്ചും തനിക്ക് ഇത്തരമൊരു അവസരം നൽകിയതിന് നന്ദി അറിയിച്ചും ജൂഡിനും കുടുംബത്തിനും വിസ്മയ അയച്ച മനോഹരമായ സമ്മാനവും കത്തുമാണ് സോഷ്യൽ

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാല്‍ നായികയാകുന്ന സിനിമയാണ് ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രീകരണ അനുഭവങ്ങൾ പങ്കുവച്ചും തനിക്ക് ഇത്തരമൊരു അവസരം നൽകിയതിന് നന്ദി അറിയിച്ചും ജൂഡിനും കുടുംബത്തിനും വിസ്മയ അയച്ച മനോഹരമായ സമ്മാനവും കത്തുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജൂഡിന്റെ ഭാര്യ ഡയാനയാണ് വിസ്മയയുടെ പോസ്റ്റ്‌ കാർഡിന്റെയും ഗിഫ്റ്റ് ഹാംപറിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ADVERTISEMENT

‘പ്രിയപ്പെട്ട ജൂഡ് ചേട്ടാ, ഇത്രയും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് ഇങ്ങനെയൊരു വലിയ അവസരം നൽകിയതിന് ഒരുപാട് നന്ദി! എനിക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് എന്നിൽ വിശ്വസിച്ചതിനും എന്നെ ഏൽപ്പിച്ചതിനും നന്ദി. ഈ അനുഭവത്തിന് ഞാൻ സത്യസന്ധമായി നന്ദി പറയുന്നു. ഇത് തീർച്ചയായും എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.

മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയതിന് ഡയാന ചേച്ചിക്ക് ഒരുപാട് നന്ദി. നിങ്ങൾ ഇരുവർക്കും കുട്ടികൾക്കും എന്റെ വലിയൊരു സ്നേഹം അറിയിക്കുന്നു. സ്നേഹത്തോടെ, മായ’.– വിസ്മയ പോസ്റ്റ്‌ കാർഡിൽ കുറിച്ചു.

ADVERTISEMENT

‘ഈ മനോഹരമായ സമ്മാനത്തിന് നന്ദി മായ. മായയുടെ ഈ സ്നേഹം ഞങ്ങൾക്ക് ഒരുപാട് വലുതാണ്. മായയ്ക്ക് വേണ്ടി കോസ്റ്റ്യൂം ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. മായയും സുചിത്ര ചേച്ചിയും അത്രയും നല്ല സ്വഭാവമുള്ളവരും സ്നേഹമുള്ളവരുമാണ്, അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ യാത്ര ഒരുപാട് എളുപ്പമായി. മായ ഞങ്ങൾക്ക് ഒരു അനിയത്തിയെപ്പോലെയാണ്’ എന്നാണ് കത്ത് പങ്കുവച്ച് ഡയാന കുറിച്ചത്.

ജൂഡിന്റെ ഭാര്യ ഡയാനയാണ് തുടക്കത്തിന്റെ വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത്.

ADVERTISEMENT
Vismaya Mohanlal's Grateful Gesture to 'Thudakkam' Director:

Vismaya Mohanlal, daughter of actor Mohanlal, has sent a heartfelt gift and letter to director Jude Anthany Joseph and his family, expressing her gratitude for the opportunity to star in the upcoming film 'Thudakkam'. The exchange has gone viral on social media, highlighting the warm bond between the actress and the film's crew.

ADVERTISEMENT