ഇത് എന്റെ ചിത്രം, ദയവായി പ്രചരിപ്പിക്കരുത്! ഡോക്ടർ വിധിയുടേതെന്ന പേരിൽ പ്രചരിക്കുന്നത് തന്റെ ചിത്രമെന്ന് സംസ്കൃതി ഷേണായ്
കോവിഡിനെതിരായ പോരാട്ടത്തിനിടെ ഗുജറാത്തിൽ മരിച്ചതായി വാർത്ത വന്ന ഡോക്ടർ വിധിയുടെതെന്ന പേരിൽ പ്രചരിക്കുന്നത് തന്റെ ചിത്രമാണെന്ന് നടി സംസ്കൃതി ഷേണായ്.
ഡോക്ടർ വിധിയുടെ ചിത്രം എന്ന കുറിപ്പോടെയാണ് സംസ്കൃതിയുടെ ചിത്രം വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ADVERTISEMENT
ദയവായി ആരും തെറ്റിദ്ധരിക്കരുതെന്നും തന്റെ ചിത്രം വിധിയുടേത് എന്ന തരത്തിൽ പ്രചരിപ്പിക്കരുതെന്നും താരം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മൈ ഫാന്‍ രാമു,വേഗം, അനാര്‍ക്കലി, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സംസ്കൃതി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT