ദുൽഖർ സൽമാൻ ചിത്രം ‘സീതാരാമം’ കണ്ട ശേഷം ബാലചന്ദ്ര മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. ‘സീതാരാമം’ ക്ലൈമാക്സ് കണ്ട് ഞെട്ടിയെന്നും ആ ഞെട്ടലിന്റെ ഒരു ക്ലൂ തന്റെ പോസ്റ്ററിൽ ഉണ്ടെന്നും ബാലചന്ദ്രമേനോൻ കുറിപ്പിൽ പറയുന്നു. കുറിപ്പിനൊപ്പം ‘സീതാരാമ’ത്തിന്റെയും അമേരിക്കൻ

ദുൽഖർ സൽമാൻ ചിത്രം ‘സീതാരാമം’ കണ്ട ശേഷം ബാലചന്ദ്ര മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. ‘സീതാരാമം’ ക്ലൈമാക്സ് കണ്ട് ഞെട്ടിയെന്നും ആ ഞെട്ടലിന്റെ ഒരു ക്ലൂ തന്റെ പോസ്റ്ററിൽ ഉണ്ടെന്നും ബാലചന്ദ്രമേനോൻ കുറിപ്പിൽ പറയുന്നു. കുറിപ്പിനൊപ്പം  ‘സീതാരാമ’ത്തിന്റെയും അമേരിക്കൻ ചിത്രം റോമന്‍ ഹോളിഡേയുടെയും പോസ്റ്ററുകളും അദ്ദേഹം പങ്കുവച്ചു.

ബാലചന്ദ്ര മേനോന്റെ കുറിപ്പ് വായിക്കാം; 

ADVERTISEMENT

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ‘സീതാരാമം’ റിലീസ് ആയ ദിവസം തന്നെ ചിത്രം കണ്ടവരുടെ നല്ല ആസ്വാദനം ഞാൻ കേട്ടറിഞ്ഞു. സന്തോഷം തോന്നി. പക്ഷേ തിയറ്ററിൽ ആൾ സാന്നിധ്യം പ്രതീക്ഷിച്ചതിലും കുറവാണെന്നറിഞ്ഞപ്പോൾ വിഷമം തോന്നി. എന്നാൽ അധികം വൈകാതെ ചിത്രം നല്ലതാണെന്നുള്ള പൊതുജനാഭിപ്രായത്തിനനുസരിച്ചു തിയറ്ററിലും തിരക്ക് കൂടുന്നു എന്ന വാർത്ത എന്നെ സന്തോഷിപ്പിച്ചു. 

സിനിമയുടെ തുടക്കത്തിൽ അൽപ്പം അമാന്തം ഉണ്ടായാലും കണ്ടവരുടെ ചുണ്ടിൽനിന്ന് ചുറ്റുവട്ടത്തിലേക്കു പടരുന്ന പ്രേരണ കൊണ്ട് ചിത്രം ഹിറ്റ് ആയി മാറണം. അതു തന്നെയാണ് ആരോഗ്യകരമായ സിനിമയുടെ വ്യാകരണം. അഭിമാനത്തോടെ പറയട്ടെ, ജൂബിലികൾ കൊണ്ടാടിയ എന്റെ ചിത്രങ്ങളുടെ ചരിത്രവും അതു തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ നിറമുള്ള വ്യാജപ്രചാരണങ്ങളിലൂടെയും തിയറ്ററുകളിൽ വ്യാജ സദസ്സുകളിലൂടെയും (fake audience) സിനിമ ജനപ്രിയമാക്കാൻ ശ്രമിക്കുന്നത് ആത്‌മവഞ്ചനയാണെന്നേ പറയാനാവൂ..

ADVERTISEMENT

സീതാരാമം ശില്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ... ഇനി കാര്യത്തിലേക്കു വരട്ടെ. സീതാരാമം നന്നായി ഓടുന്നു എന്നു കേട്ടപ്പോൾ അതിന്റെ കഥ എന്താവും എന്നൊരു അന്വേഷണം നിങ്ങളെപ്പോലെ എന്റെ മനസ്സിലും ഉണ്ടായി. നേരിട്ടല്ലെങ്കിലും രാമരാജ്യമായതു കൊണ്ടു സീതയെ അവലംബമാക്കിയുള്ള, ഒന്നുകിൽ ഒരു പ്രണയകഥ അല്ലെങ്കിൽ കുടുംബകഥ എന്ന് തന്നെയാണ് ഞാനും കരുതിയത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ഒരു പോലെ പ്രദർശന വിജയം നേടിയ ഈ ചിത്രം പ്രൈം വിഡിയോയിൽ കഴിഞ്ഞ ദിവസമാണ് കണ്ടത്.

രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാൻ ചിത്രത്തിന്റെ തുടക്കത്തിൽ കണ്ട ഇന്തോ-പാക്കിസ്ഥാൻ പട്ടാള അധിനിവേശം കണ്ടപ്പോൾ അക്ഷരാര്‍ഥത്തിൽ ഞെട്ടി എന്ന് പറയാം. എന്നാൽ പോകെപ്പോകെ കഥാന്ത്യത്തിലെത്തിയപ്പോൾ ആ ഞെട്ടൽ ഒരു ‘ഒന്നൊന്നര ഞെട്ടലായി’ മാറി. ആ ഞെട്ടലിന്റെ ഒരു ക്ലൂ ഞാൻ കൊടുത്തിരിക്കുന്ന ഈ പോസ്റ്ററിൽ നോക്കിയാൽ മനസ്സിലാക്കാൻ കഴിയും. അങ്ങനെ എന്തെങ്കിലും സൂചന നിങ്ങൾക്ക് കിട്ടുന്നുവെങ്കിൽ ദയവായി കമന്റായി എഴുതുക. അതിന് ശേഷം ഞാൻ തീർച്ചയായും പ്രതികരിക്കാം... പോരെ ? സീതാരാമാ !!!

ADVERTISEMENT
ADVERTISEMENT