‘വളർന്നു കഴിയുമ്പോൾ മോള്‍ മനസ്സിലാക്കണം, അവളുടെ അമ്മ എന്തായിരുന്നു എന്ന്’: ‘ഒരു സാക്രിഫിഷ്യല്‍ മദർ’ ആകേണ്ട ആവശ്യം എനിക്കില്ല
മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ജീവിതപങ്കാളിയാണ് സുപ്രിയ മേനോൻ. മാധ്യമ പ്രവർത്തകയായിരുന്ന സുപ്രിയ ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ചലച്ചിത്ര നിർമാണ കമ്പനിയുടെ സാരഥിയാണ്. പുതിയ ലക്കം ‘വനിത’യുടെ കവർ സുപ്രിയയാണ്. തന്റെ വീക്ഷണങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന

മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ജീവിതപങ്കാളിയാണ് സുപ്രിയ മേനോൻ. മാധ്യമ പ്രവർത്തകയായിരുന്ന സുപ്രിയ ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ചലച്ചിത്ര നിർമാണ കമ്പനിയുടെ സാരഥിയാണ്.
പുതിയ ലക്കം ‘വനിത’യുടെ കവർ സുപ്രിയയാണ്. തന്റെ വീക്ഷണങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന സുപ്രിയയുടെ പ്രത്യേക അഭിമുഖവും ഒപ്പമുണ്ട്. തന്നെക്കുറിച്ചും, പൃഥ്വിയെക്കുറിച്ചും, മകൾ അലംകൃത എന്ന ആലിയെക്കുറിച്ചും, തങ്ങളുടെ കുടുംബത്തെക്കുറിച്ചുമൊക്കെ സുപ്രിയ സംസാരിക്കുന്നു.
‘‘വനിതയുടെ ഈ അഭിമുഖത്തിലും കവർഷൂട്ടിലുമൊ ക്കെ എനിക്കൊരു ലക്ഷ്യം ഉണ്ട്. വളർന്നു കഴിയുമ്പോൾ മോള്‍ മനസ്സിലാക്കണം, അവളുെട അമ്മ എന്തായിരുന്നു എന്ന്. സന്തോഷങ്ങള്‍ മനസ്സിലാക്കി, അതിനനുസരിച്ചു ജീവിച്ച വ്യക്തിയാണ് അമ്മ എന്ന ബോധ്യം അവളുടെയുള്ളിൽ വളർത്താനാണ് ആഗ്രഹിക്കുന്നത്. എനിക്കുവേണ്ടി അമ്മ ഒരുപാടു കഷ്ടപ്പെട്ടു, കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീർത്തു. തുടങ്ങിയ ത്യാഗകഥകളല്ല ഉണ്ടാകേണ്ടത്. ‘ഒരു സാക്രിഫിഷ്യല്‍ മദർ’ ആകേണ്ട ആവശ്യം എനിക്കില്ല’’.– അഭിമുഖത്തിൽ സുപ്രിയ പറയുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ‘വനിത’യിൽ (2022 നവംബർ 26–ഡിസംബർ 9 ലക്കം) വായിക്കാം.