പുതിയ സന്തോഷവാർത്ത ഉടൻ... വാവ വന്നതിനു ശേഷമാണ് ആ നല്ല മാറ്റങ്ങൾ: ‘മൃദ്വ’യുടെ പുതിയ വിശേഷങ്ങൾ...വിഡിയോ
മലയാളികളുടെ പ്രിയ താരദമ്പതികളായ മൃദുല വിജയ്‌യും യുവ കൃഷ്ണയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ആദ്യത്തെ കൺമണിയായി മകള്‍ ജീവിതത്തിലേക്കെത്തിയതിനൊപ്പം തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷത്തിലുമാണ് ഇവർ. ജീവിതത്തിന്റെ സന്തോഷങ്ങളുടേയും

മലയാളികളുടെ പ്രിയ താരദമ്പതികളായ മൃദുല വിജയ്‌യും യുവ കൃഷ്ണയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ആദ്യത്തെ കൺമണിയായി മകള്‍ ജീവിതത്തിലേക്കെത്തിയതിനൊപ്പം തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷത്തിലുമാണ് ഇവർ.
ജീവിതത്തിന്റെ സന്തോഷങ്ങളുടേയും പ്രതീക്ഷകളുടേയും ആകെത്തുകയായി ഒരു കൺമണിയെത്തിയ സന്തോഷം മൃദുലയും യുവയും അടുത്തിടെയാണ് പങ്കുവച്ചത്. കുഞ്ഞിന്റെ കൈകളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് മൃദുല സന്തോഷം പങ്കുവച്ചത്. ‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി’. – ചിത്രത്തോടൊപ്പം മൃദുല കുറിച്ചു.
ധ്വനി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് 18നാണ് ധ്വനി പിറന്നത്.
2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമാകുന്നത്. 2021 ജൂലൈ 8ന് ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം.
ഇപ്പോഴിതാ, ജീവിതത്തിലെ പുതിയ സന്തോഷങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും ‘വനിത ഓൺലൈനു’ നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ഇരുവരും.