‘ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള’: പ്രതികരണവുമായി ജൂഡ്
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത്, വൻ താരനിര അണിനിരന്ന 2018 തിയറ്ററുകളിൽ സൂപ്പർഹിറ്റ് ആയി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിനെതിരെ ഉയർന്ന വിമർശങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. ‘പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സാറിനും യൂസഫലി സാറിനും

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത്, വൻ താരനിര അണിനിരന്ന 2018 തിയറ്ററുകളിൽ സൂപ്പർഹിറ്റ് ആയി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിനെതിരെ ഉയർന്ന വിമർശങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.
‘പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നത്. സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. ഈ വിജയം നമ്മുടെ അല്ലേ? ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള’. –ജൂഡ് ആന്തണി ഫെയ്സ്ബുക്കിൽ കുറിച്ചു.
സത്യങ്ങൾക്കൊപ്പം ചില വക്രീകരണങ്ങളും ചില മറച്ചുവയ്ക്കലുകളും ചില നുണകളും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് കേരള നോളജ് എക്കോണമി മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പി.എസ്. ശ്രീകല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ, പ്രതിസന്ധിയിൽ പകച്ചുനിൽക്കുന്ന ഒരാളായാണ് സിനിമ അവതരിപ്പിക്കുതെന്നും ശ്രീകല വിമർശിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജൂഡിന്റെ കുറിപ്പ്.