ഇ.ഡി നടപടികളുടെ ഭാഗമായി, 25 കോടി പിഴയൊടുക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകള്‍ക്കെതിരെ നടൻ പൃഥ്വിരാജ് സുകുമാരൻ. ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്ന് പൃഥ്വി കുറിച്ചു. ‘വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ

ഇ.ഡി നടപടികളുടെ ഭാഗമായി, 25 കോടി പിഴയൊടുക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകള്‍ക്കെതിരെ നടൻ പൃഥ്വിരാജ് സുകുമാരൻ. ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്ന് പൃഥ്വി കുറിച്ചു.

‘വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാർത്ത എന്ന പേരിൽ പടച്ചു വിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

ADVERTISEMENT

PS: ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല’.– പൃഥ്വിരാജ് കുറിച്ചു.

ADVERTISEMENT
ADVERTISEMENT