‘അദ്ദേഹത്തെ ശല്യപ്പെടുത്തരുത്, ദയവു ചെയ്ത് തെറ്റായ വാർത്തകളും പ്രചരിപ്പിക്കരുത്’: ആരോഗ്യ വിവരങ്ങൾ പങ്കുവച്ച് അനൂപ്
വാഹനാപകടത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിനു അടിമാലി സുഖം പ്രാപിച്ചു വരുന്നു. നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്നാണ് ബിനു അടിമാലിക്ക് പരുക്കേറ്റത്. ടെലിവിഷൻ ഷോ സംവിധായകനായ അനൂപാണ് ബിനുവിന്റെ ആരോഗ്യനില

വാഹനാപകടത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിനു അടിമാലി സുഖം പ്രാപിച്ചു വരുന്നു. നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്നാണ് ബിനു അടിമാലിക്ക് പരുക്കേറ്റത്. ടെലിവിഷൻ ഷോ സംവിധായകനായ അനൂപാണ് ബിനുവിന്റെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
മുഖത്ത് പൊട്ടലുണ്ടായതിനെ തുടർന്ന് ബിനു അടിമാലിക്ക് ഒരു ചെറിയ ശസ്ത്രക്രിയ വേണ്ടിവന്നു. എന്നാൽ അപകടനില തരണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ വിശ്രമമാണ് വേണ്ടതെന്നും ബിനുവിന്റെ സ്നേഹാന്വേഷണങ്ങൾക്കായി ആശുപത്രിയിൽ വിഡിയോ എടുക്കാൻ വരുന്നവർ സംയമനം പാലിക്കണമെന്നും അനൂപ് പറയുന്നു.
‘‘ഞാനിപ്പോൾ എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണുള്ളത്. ബിനു ചേട്ടനെ കണ്ടു. ബിനു ചേട്ടന്റെ മുഖത്ത് ചെറിയൊരു പൊട്ടലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചെറിയൊരു സർജറിക്ക് വിധേയനാകേണ്ടി വന്നു. ക്രിട്ടിക്കൽ സിറ്റുവേഷൻ മറികടന്നു. ബിനു ചേട്ടൻ പറഞ്ഞിട്ട് തന്നെയാണ് ഇങ്ങനെയൊരു വിഡിയോ പോസ്റ്റ് ചെയ്യുന്നത്. 10–15 മിനിറ്റോളം സംസാരിച്ചു. വളരെ വികാരഭരിതമായ നിമിഷങ്ങളായിരുന്നു. അതിനെപ്പറ്റിയൊക്കെ പിന്നീട് അദ്ദേഹത്തോട് തന്നെ ചോദിച്ചു മനസിലാക്കാം. 4–5 ദിവസത്തോളം ഐസിയുവിന് ചേർന്നുള്ള മുറിയിൽ വിശ്രമത്തിലായിരിക്കും. അതുകഴിഞ്ഞിട്ട് റൂമിലേക്ക് മാറ്റും. ബിനുവിന് ഇപ്പോൾ ആവശ്യമുള്ളത് നല്ല റെസ്റ്റാണ്. നിങ്ങളുടെ പ്രാർഥനയും ഒപ്പം വേണം.
ആശുപത്രിയുടെ പുറത്ത് വന്ന് ഒരുപാടുപേർ വിഡിയോ എടുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ നിങ്ങൾ വന്നു അദ്ദേഹത്തെ ശല്യപ്പെടുത്താൻ ശ്രമിക്കരുത്. പുള്ളിക്ക് ഫോൺ ഒന്നും ഉപയോഗിക്കാൻ പറ്റില്ല. വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർഥിക്കുക. നിങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യം അതാണ്. അവരുടെ കുടുംബത്തെ ബാധിക്കുന്ന അനാവശ്യ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക. ബിനു എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.’’ അനൂപ് പറയുന്നു.