കരിക്ക് ഫ്ളിക്കിൽ, കരിക്കിന്റെ സ്ഥിരം താരങ്ങളാരുമില്ലാതെ ഒരു പുതിയ വെബ് സീരിസ് വന്നു തുടങ്ങിയപ്പോൾ ആരാധകർ ആദ്യം നെറ്റി ചുളിച്ചു. പക്ഷേ, ‘ഇൻസോമ്നിയ നൈറ്റ്സ്’മായി ‘സുർജിത്ത്’ കളത്തിലിറങ്ങി രണ്ട് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും ആ ചുളിഞ്ഞ നെറ്റികൾ ചിരിയോടെ നിവർന്നു.‘സംഭവം കിടുക്കി’ എന്ന പൊതു

കരിക്ക് ഫ്ളിക്കിൽ, കരിക്കിന്റെ സ്ഥിരം താരങ്ങളാരുമില്ലാതെ ഒരു പുതിയ വെബ് സീരിസ് വന്നു തുടങ്ങിയപ്പോൾ ആരാധകർ ആദ്യം നെറ്റി ചുളിച്ചു. പക്ഷേ, ‘ഇൻസോമ്നിയ നൈറ്റ്സ്’മായി ‘സുർജിത്ത്’ കളത്തിലിറങ്ങി രണ്ട് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും ആ ചുളിഞ്ഞ നെറ്റികൾ ചിരിയോടെ നിവർന്നു.‘സംഭവം കിടുക്കി’ എന്ന പൊതു

കരിക്ക് ഫ്ളിക്കിൽ, കരിക്കിന്റെ സ്ഥിരം താരങ്ങളാരുമില്ലാതെ ഒരു പുതിയ വെബ് സീരിസ് വന്നു തുടങ്ങിയപ്പോൾ ആരാധകർ ആദ്യം നെറ്റി ചുളിച്ചു. പക്ഷേ, ‘ഇൻസോമ്നിയ നൈറ്റ്സ്’മായി ‘സുർജിത്ത്’ കളത്തിലിറങ്ങി രണ്ട് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും ആ ചുളിഞ്ഞ നെറ്റികൾ ചിരിയോടെ നിവർന്നു.‘സംഭവം കിടുക്കി’ എന്ന പൊതു

കരിക്ക് ഫ്ളിക്കിൽ, കരിക്കിന്റെ സ്ഥിരം താരങ്ങളാരുമില്ലാതെ ഒരു പുതിയ വെബ് സീരിസ് വന്നു തുടങ്ങിയപ്പോൾ ആരാധകർ ആദ്യം നെറ്റി ചുളിച്ചു. പക്ഷേ, ‘ഇൻസോമ്നിയ നൈറ്റ്സ്’മായി ‘സുർജിത്ത്’ കളത്തിലിറങ്ങി രണ്ട് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും ആ ചുളിഞ്ഞ നെറ്റികൾ ചിരിയോടെ നിവർന്നു.‘സംഭവം കിടുക്കി’ എന്ന പൊതു അഭിപ്രായത്തോടൊപ്പം സുർജിത്തിന്റെ വിക്രിയകളും വൈറലായി.

ടെലിവിഷൻ അവതാരകനായെത്തി, മലയാളികൾക്ക് സുപരിചിതനായ വിഷ്ണു അഗസ്ത്യയാണ് സുർജിത്ത് ആയി ‘ഇൻസോമ്നിയ നൈറ്റ്സ്’ൽ പൂണ്ടു വിളയാടിയത്.

ADVERTISEMENT

ഇപ്പോഴിതാ, മികച്ച അഭിപ്രായം തേടി പ്രദർശനം തുടരുന്ന ‘ഒ.ബേബി’യിലൂടെ സിനിമയിലും തന്റെ പ്രതിഭ അടയാളപ്പെടുത്തിക്കഴിഞ്ഞു ഈ ചെറുപ്പക്കാരൻ.

‘ഇൻസോമ്നിയ നൈറ്റ്സ്’ സൂപ്പർഹിറ്റായ കാലത്ത് തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ വിഷ്ണു അഗസ്ത്യ മനസ്സ് തുറന്നിരുന്നു. ആ അഭിമുഖം വീണ്ടും വായിക്കാം –

ADVERTISEMENT

‘‘ബി.ബി.എ കഴിഞ്ഞ് തിരുവനന്തപുരത്ത് ഒരു കമ്പനി പ്രൊജക്ടുമായി എത്തിയപ്പോഴാണ് യാദൃശ്ചികമായി കിരൺ ടി.വിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നതും ആങ്കർ ആയി തിരഞ്ഞെടുത്തതും – 2010 ൽ. വലിയ ക്രേസ് ഉണ്ടായിട്ടു പോയതല്ല. എന്താണ് സംഭവം എന്നറിയാനുള്ള ഒരു ആകാംക്ഷയായിരുന്നു പ്രചോദനം. ആ ജോലിയുടെ ഭാഗമായാണ് അഭിനയത്തോടും ഈ മീഡിയോടും താൽപര്യം തോന്നിയത്. കിരണിലും പിന്നീട് സൺ മ്യൂസിക്കിലുമൊക്കെയായി ഏഴ് വർഷത്തോളം പ്രവർത്തിച്ചു. അതിനു ശേഷമാണ് ജോലി വിട്ടതും അഭിനയത്തിൽ അവസരങ്ങൾ തേടിത്തുടങ്ങിയതും. അപ്പോഴും ചാൻസ് ചോദിച്ച് കൂടുതലൊന്നും അലഞ്ഞിട്ടില്ല. അധികം ചാൻസ് ചോദിച്ചിട്ടില്ല എന്നും പറയാം. അതിന്റെതായ ചില പോരായ്മകൾ കരിയറിൽ ഉണ്ടായിട്ടുണ്ട്. എനിക്ക് സിനിമയിൽ അവസരങ്ങൾ കിട്ടിയത് കൂടുതലും ജോലിയുടെ ഭാഗമായി ലഭിച്ച ബന്ധങ്ങളിലൂടെയാണ്’’.– വിഷ്ണു ‘വനിത ഓൺലൈനോട്’ പറയുന്നു.

നാടും വീടും പേരിൽ

ADVERTISEMENT

എന്റെ സ്വന്തം നാട് അഞ്ചലാണ്. അച്ഛൻ– വിജയൻ പിള്ള, അമ്മ– ഗീത കുമാരി, അനിയൻ – ഷൺമു വിജയൻ. ഞാന്‍ എന്റെ പേരിൽ വരുത്തിയ പരിഷ്കാരമാണ് അഗസ്ത്യ. അച്ഛന്റെ വീട്ടു പേര് അഗസ്ത്യ ഭവൻ എന്നായിരുന്നു. നാടിന്റെ പേര് അഗസ്ത്യക്കോട് എന്നും. അങ്ങനെയാണ് പേരിനൊപ്പം അഗസ്ത്യ ചേർത്ത് വിഷ്ണു അഗസ്ത്യ ആയത്.

വളരെ ചെറുപ്പത്തിൽ ജോലി കിട്ടിയ ആളാണ് ഞാൻ. സാധാരണ ഒരാൾ ജോലി അന്വേഷിച്ച് തുടങ്ങും മുമ്പ് ജോലി കിട്ടിയ ആൾ. എന്റെ ഒപ്പം പഠിച്ചവരൊക്കെ ജോലിക്ക് വേണ്ടി സ്ട്രഗ്ൾ ചെയ്യുമ്പോൾ എനിക്കു വരുമാനം ആയി. പക്ഷേ, കുറേക്കഴിഞ്ഞപ്പോൾ കൂട്ടുകാരെല്ലാം സെറ്റിൽ ആവുകയും ഞാൻ ജോലി കളയുകയും ചെയ്തു. ജോലി കളഞ്ഞ ശേഷം ചില ആക്ടിങ് വർക്ക്ഷോപ്പുകളിലൊക്കെ പങ്കെടുത്തിരുന്നു. ‘അരികിൽ ഒരാള്‍’ ആണ് ആദ്യ സിനിമ. ആളൊരുക്കം, മറഡോണ, ഇര, ഒരു കുപ്രസിദ്ധ പയ്യൻ എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. ഒപ്പം കുറേയേറെ ഹ്രസ്വ ചിത്രങ്ങളുടെയും ഭാഗമായി.

‘എക്സ്ട്രീമിലി ലക്കി സ്ട്രഗ്ളിങ് ആക്ടർ’ ആണ് ഞാൻ. വീട്ടിൽ നിന്നു വലിയ പ്രശ്നങ്ങളുണ്ടായിട്ടില്ല. ജോലി കളഞ്ഞ ശേഷം എന്നെ പോറ്റിയത് അനിയനാണ്. അവന് അപ്പോഴേക്കും ജോലി കിട്ടിയിരുന്നു.

തമ്പിക്കൂട്ട്

തമ്പി സംവിധാനം ചെയ്ത്, പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം മേനോൻ അവതരിപ്പിച്ച ‘അനാട്ടമി ഓഫ് എ കാമുകൻ’ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സീരിസിൽ ഞാനാണ് പ്രധാന കഥാപാത്രമായത്. ഒരു വർക്കിന്റെ ഭാഗമായാണ് തമ്പിയെ പരിചയപ്പെട്ടത്. ആ വർക്ക് റിലീസ് ചെയ്തില്ലെങ്കിലും ഞങ്ങൾ പിന്നീട് ‘അനാട്ടമി ഓഫ് എ കാമുകൻ’ ചെയ്തു. തുടർന്ന് ഒരു വലിയ വർക്കിന് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് ‘ഇൻസോമ്നിയ നൈറ്റ്സ്’ ചെയ്തത്. അത് കരിക്കിലെ നിഖിലിനെ കാണിച്ചപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി, കരിക്ക് ഫ്ലിക്കിൽ റിലീസ് ചെയ്തു. നല്ല അഭിപ്രായം കിട്ടി. സന്തോഷം. കരിക്കിന്റെ ബാനർ ഞങ്ങൾക്ക് വലിയ ഗുണം ചെയ്തു.



ADVERTISEMENT