തന്റെ പുതിയ ചിത്രം ‘ജയ് ഗണേഷ്’ മിത്ത് വിവാദവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് വ്യക്തമാക്കി സംവിധായകൻ രഞ്ജിത് ശങ്കർ. ‘ഇന്നലെ സിനിമയുടെ പ്രഖ്യാപനം മുതലുള്ള എല്ലാ വാർത്തകൾക്കും അറുതി വരുത്താൻ, പ്രസ്തുത വിവാദത്തിന് ഒരു മാസം മുമ്പേ കേരള ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തു’.– അദ്ദേഹം സോഷ്യൽ മീഡിയയിൽ

തന്റെ പുതിയ ചിത്രം ‘ജയ് ഗണേഷ്’ മിത്ത് വിവാദവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് വ്യക്തമാക്കി സംവിധായകൻ രഞ്ജിത് ശങ്കർ.

‘ഇന്നലെ സിനിമയുടെ പ്രഖ്യാപനം മുതലുള്ള എല്ലാ വാർത്തകൾക്കും അറുതി വരുത്താൻ, പ്രസ്തുത വിവാദത്തിന് ഒരു മാസം മുമ്പേ കേരള ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തു’.– അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ പ്രഖ്യാപിച്ച ‘ജയ് ഗണേഷ്’ ന്റെ ടൈറ്റിൽ പോസ്റ്റർ ‘മിത്താണോ? ഭാവനയോ? സാങ്കൽപ്പിക കഥാപാത്രമോ? അതോ യാഥാർഥ്യമോ?’ എന്ന ടാഗ്‌ലൈനോട് കൂടിയാണ് എത്തിയത്. ഇത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശം ചർച്ചയായതോടെയാണ് ഇത്തരമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നത് എന്നായിരുന്നു ചർച്ച.

ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനിയും ഡ്രീംസ് ആൻഡ് ബിയോണ്ടും ചേർന്നാണ് ജയ് ഗണേഷ് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആരംഭിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT