‘എനിക്കു ലഭിച്ച താരപ്രശസ്തി മലയാള സിനിമ പ്രയോജനപ്പെടുത്തിയില്ല’: ബാബു ആന്റണി മനസ്സു തുറക്കുന്നു
‘‘നായകനൊപ്പം എന്നെ കാണാനാണ് ആളുകൾ ഇഷ്ടപ്പെട്ടത്. അതിശക്തനായ ഒരാൾ കൂടെയുണ്ടാകുമ്പോൾ നായകനു ജയം ഉറപ്പാണല്ലോ. ആ തോന്നലുണ്ടാക്കാൻ കഴിയുംവിധം ബാബു ആന്റണി എന്ന നടൻ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. ആ താരപ്രശസ്തി പിൽക്കാലത്ത് മലയാള സിനിമ വേണ്ടവിധം പ്രയോജനപ്പെടുത്തിയോ എന്ന കാര്യത്തിൽ എനിക്കു

‘‘നായകനൊപ്പം എന്നെ കാണാനാണ് ആളുകൾ ഇഷ്ടപ്പെട്ടത്. അതിശക്തനായ ഒരാൾ കൂടെയുണ്ടാകുമ്പോൾ നായകനു ജയം ഉറപ്പാണല്ലോ. ആ തോന്നലുണ്ടാക്കാൻ കഴിയുംവിധം ബാബു ആന്റണി എന്ന നടൻ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. ആ താരപ്രശസ്തി പിൽക്കാലത്ത് മലയാള സിനിമ വേണ്ടവിധം പ്രയോജനപ്പെടുത്തിയോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്’’ മലയാള സിനിമയിലെ ബ്രൂസ് ലീ എന്നറിയപ്പെടുന്ന ബാബു ആന്റണി മനസ്സു തുറന്നു.
ബിഗ് സ്ക്രീനിൽ ഇടിയുടെ പൊടിപൂരം കാഴ്ച വച്ചിട്ടുള്ള ആക്‌ഷൻ ഹീറോയുടെ ജീവിതത്തിൽ സാഹസിക യാത്രകൾ ഏറെ ഉണ്ടായിട്ടുണ്ട്. അടുത്തിടെ റിലീസായ ആർഡിഎക്സിലെ അന്തോണി മാസ്റ്ററെ പോലെ ഒതുങ്ങിക്കഴിയുന്നയാളല്ല ബാബു ആന്റണി. വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത, ഒരുപാട് യാത്ര ചെയ്യുന്ന മാർഷൽ ആർട് ട്രെയിനറാണ് അദ്ദേഹം.
‘‘വിവാഹം കഴിഞ്ഞ ശേഷവും സിനിമയിൽ നിന്നു മാറി നിന്നില്ല. ഉത്തമൻ, സ്രാവ്, ഹിറ്റ്ലർ ബ്രദേഴ്സ്, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി, വിണ്ണൈതാണ്ടി വരുവായാ, കാക്കമുട്ടൈ എന്നീ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. 2007 മുതൽ എഴു വർഷം കുടുംബസമേതം പൊൻകുന്നത്തുണ്ടായിരുന്നു. ആർതർ ജനിച്ചത് കോട്ടയത്താണ്. തുടർന്നും ഇവിടെ ജീവിക്കാമെന്നു തന്നെയായിരുന്നു തീരുമാനം. പക്ഷേ, അക്കാലത്ത് എന്നെ തേടി നല്ല അവസരങ്ങൾ വന്നില്ല’’ – മനോരമ ട്രാവലറിനു നൽകിയ അഭിമുഖത്തിൽ ബാബു ആന്റണി മനസ്സു തുറന്നു.
സിനിമയും യാത്രകളും ഓർത്തെടുത്ത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ തുറന്നു പറയുന്ന മനോരമ ട്രാവലർ ഒക്ടോബർ ലക്കം ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.