‘എനിക്ക് രണ്ടാമതൊരു മകളെക്കൂടി ലഭിച്ചു’: സന്തോഷത്താൽ കരഞ്ഞു കണ്ണൻ, ചേർത്തു പിടിച്ച് ചുംബിച്ച് ജയറാം
തെന്നിന്ത്യയുടെ യുവതാരവും നടൻ ജയറാമിന്റെ മകനുമായ കാളിദാസിന്റെ വിവാഹനിശ്ചയം അടുത്തിടെയായിരുന്നു. മോഡൽ തരിണി കലിംഗരായരാണ് വധു. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഡിയോയിൽ ജയറാം കാളിദാസിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തന്റെയും പാർവതിയുടെയും

തെന്നിന്ത്യയുടെ യുവതാരവും നടൻ ജയറാമിന്റെ മകനുമായ കാളിദാസിന്റെ വിവാഹനിശ്ചയം അടുത്തിടെയായിരുന്നു. മോഡൽ തരിണി കലിംഗരായരാണ് വധു. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിഡിയോയിൽ ജയറാം കാളിദാസിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തന്റെയും പാർവതിയുടെയും പ്രണയത്തിന്റെയും വിവാഹത്തിന്റെയും ഓർമകളും കാളിദാസ് ജനിച്ചപ്പോഴുള്ള സന്തോഷവും പങ്കുവച്ച അദ്ദേഹം ഇപ്പോൾ തരിണിയിലൂടെ തനിക്ക് രണ്ടാമതൊരു മകളെക്കൂടി ലഭിച്ചെന്നാണ് പറഞ്ഞവസാനിപ്പിച്ചത്. ജയറാം സംസാരിച്ച് തീരുമ്പോഴേക്കും കാളിദാസ് കരഞ്ഞു തുടങ്ങിയിരുന്നു. മകനെ ചേര്‍ത്ത് നിര്‍ത്തി ജയറാം നെറ്റിയില്‍ ചുംബിച്ചു.
ഈ മാസം ആദ്യം ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണിയും തമ്മിലെ വിവാഹനിശ്ചയം.
മലയാളത്തിന്റെ പ്രിയ അഭിനേതാക്കളായ ജയറാം – പാർവതി ദമ്പതിമാർക്ക് രണ്ട് മക്കളാണ്. കാളിദാസ് എന്ന കണ്ണനാണ് മൂത്തയാൾ. ചക്കി എന്ന മാളവികയാണ് കണ്ണന്റെ അനിയത്തി.