‘ലാലേട്ടന്റെ ഇത്തരത്തിലുള്ള ഒരുപാട് സിനിമകൾ വരട്ടേ, അനശ്വര ഈസ് ഗ്രേറ്റ്’; ‘നേര്’ കണ്ട് കണ്ണുനിറഞ്ഞ് ആന്റണി പെരുമ്പാവൂരും ഭാര്യയും
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘നേര്’ കണ്ടു പൊട്ടിക്കരഞ്ഞ് നിർമാതാവ് ആന്റണി പെരുമ്പാവൂരും ഭാര്യ ശാന്തിയും. തിയറ്ററിൽ നിന്നിറങ്ങുന്ന ഇരുവരുടേയും വിഡിയോ വൈറലാകുകയാണ്. ‘അനശ്വര ഈസ് ഗ്രേറ്റ്’ എന്നാണ് ശാന്തിയുടെ ആദ്യ പ്രതികരണം. ലാലേട്ടന്റെ ഇതുപോലെയുള്ള നിരവധി സിനിമകൾക്കായി കാത്തിരിക്കുന്നുവെന്ന് ആന്റണിയും

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘നേര്’ കണ്ടു പൊട്ടിക്കരഞ്ഞ് നിർമാതാവ് ആന്റണി പെരുമ്പാവൂരും ഭാര്യ ശാന്തിയും. തിയറ്ററിൽ നിന്നിറങ്ങുന്ന ഇരുവരുടേയും വിഡിയോ വൈറലാകുകയാണ്. ‘അനശ്വര ഈസ് ഗ്രേറ്റ്’ എന്നാണ് ശാന്തിയുടെ ആദ്യ പ്രതികരണം. ലാലേട്ടന്റെ ഇതുപോലെയുള്ള നിരവധി സിനിമകൾക്കായി കാത്തിരിക്കുന്നുവെന്ന് ആന്റണിയും പറഞ്ഞു.
‘‘ലാലേട്ടന്റെ ഇതുപോലെയുള്ള ഒരുപാട് സിനിമകൾക്കായി കാത്തിരിക്കുന്നു. വലിയ സന്തോഷം. കൂടുതലൊന്നും പറയാനില്ല.’’- നേര് കണ്ടു കണ്ണുനിറഞ്ഞ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം ഇങ്ങനെ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയാണ് നേര്.
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്ന് തിരക്കഥ രചിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് നേര്. അനശ്വര രാജൻ, ശാന്തി മായാദേവി, സിദ്ധിഖ് , ജഗദീഷ്, പ്രിയാമണി എന്നിവരാണ് നേരിൽ മറ്റു താരങ്ങൾ. ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു നൂറ് ശതമാനം വിജയിച്ചുവെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു. സിദ്ദീഖ് ആണ് കയ്യടി നേടുന്ന മറ്റൊരു താരം.