കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ യുവനടൻ സുദേവ് നായരുടെ വിവാഹം. മോഡൽ അമർദീപ് കൗർ ആണ് താരത്തിന്റെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ, വിവാഹച്ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ യുവനടൻ സുദേവ് നായരുടെ വിവാഹം. മോഡൽ അമർദീപ് കൗർ ആണ് താരത്തിന്റെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.

ഇപ്പോഴിതാ, വിവാഹച്ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുകയാണ് സുദേവ്. ‘Party Years Started’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് മുംബൈയിലാണ് ജനിച്ചുവളർന്നത്. പൂണൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടി. 2014ൽ, സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ്എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ‘മൈ ലൈഫ് പാര്‍ട്നർ’ എന്ന ആദ്യ മലയാളം ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ നടനാണ് സുദേവ്. അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് മലയാളത്തിലെ മറ്റു പ്രധാന ചിത്രങ്ങൾ. മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമായി ഇരുപതോളം സിനിമകളിൽ താരം ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT