മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവരുടെ സംവിധാന സഹായിയുമായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ആദ്യചിത്രം ‘ചത്താ പച്ച’യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. റെസ്‌ലിങിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്‌ഷൻ കോമഡി എന്റർടെയ്നറിൽ അർജുൻ അശോകൻ നായകനായി എത്തുന്നു. റോഷൻ

മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവരുടെ സംവിധാന സഹായിയുമായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ആദ്യചിത്രം ‘ചത്താ പച്ച’യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. റെസ്‌ലിങിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്‌ഷൻ കോമഡി എന്റർടെയ്നറിൽ അർജുൻ അശോകൻ നായകനായി എത്തുന്നു. റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നു.

ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് റീൽ വേൾഡ് എന്റർടെയ്ൻമെന്റാണ്. ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ രൂപീകരണം. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നു.

ADVERTISEMENT

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്‌സാൻ ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. പ്രി പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2025 മേയ് മാസത്തിൽ ആരംഭിക്കും.

ഛായാഗ്രാഹകൻ – ചന്ദ്രു സെൽവരാജ്, ആക്‌ഷൻ – കലൈ കിങ്‌സൺ, എഡിറ്റിങ് – പ്രവീൺ പ്രഭാകർ, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – മെൽവി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT