‘ജന്മദിനാശംസകൾ അപ്പാ...’: മകൾക്ക് പാട്ട് പാടിക്കൊടുക്കുന്ന ബേസിൽ: വിഡിയോയുമായി ഭാര്യ
നടനും സംവിധായകനുമായ ബേസിൽ ജോസഫിനു പിറന്നാൾ ആശംസകൾ നേർന്ന് വിഡിയോയുമായി ഭാര്യ എലിസബത്ത്. മകൾ ഹോപിനൊപ്പമുള്ള ബേസിലിന്റെ രസകരമായ നിമിഷങ്ങൾ പകർത്തിയ വിഡിയോയ്ക്കൊപ്പമായിരുന്നു എലിസബത്തിന്റെ ആശംസ. മകൾക്ക് പാട്ടുപാടി കൊടുക്കുന്ന ബേസിലിനെയാണ് വിഡിയോയിൽ കാണാനാകുക. ‘ജന്മദിനാശംസകൾ അപ്പാ...’ എന്നാണ്

നടനും സംവിധായകനുമായ ബേസിൽ ജോസഫിനു പിറന്നാൾ ആശംസകൾ നേർന്ന് വിഡിയോയുമായി ഭാര്യ എലിസബത്ത്.
മകൾ ഹോപിനൊപ്പമുള്ള ബേസിലിന്റെ രസകരമായ നിമിഷങ്ങൾ പകർത്തിയ വിഡിയോയ്ക്കൊപ്പമായിരുന്നു എലിസബത്തിന്റെ ആശംസ. മകൾക്ക് പാട്ടുപാടി കൊടുക്കുന്ന ബേസിലിനെയാണ് വിഡിയോയിൽ കാണാനാകുക. ‘ജന്മദിനാശംസകൾ അപ്പാ...’ എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുള്ളത്.
നിരവധി ആരാധകരാണ് വിഡിയോയിൽ കമന്റുമായെത്തിയിരിക്കുന്നത്.
അടുത്ത സുഹൃത്തും നടനുമായ ടൊവിനോ തോമസും ബേസിലിന് ജന്മദിനാശംസ നേർന്നിട്ടുണ്ട്. ഉറങ്ങിക്കിടക്കുന്ന ബേസിലിന്റെ ചിത്രത്തോടൊപ്പമായിരുന്നു ടൊവിനോയുടെ ആശംസ.