ഒടുവിൽ കരുണ കാത്തു നിൽക്കാതെ വിഷ്ണു പ്രസാദ് പോയി. പ്രിയപ്പെട്ടവരെയും പ്രേക്ഷകരെയും വേദനയിലാഴ്ത്തിയ അകാല വിയോഗം! കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു പ്രശസ്ത സിനിമ– സീരിയൽ നടൻ വിഷ്ണു പ്രസാദ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. കരൾ നൽകാൻ മകൾ

ഒടുവിൽ കരുണ കാത്തു നിൽക്കാതെ വിഷ്ണു പ്രസാദ് പോയി. പ്രിയപ്പെട്ടവരെയും പ്രേക്ഷകരെയും വേദനയിലാഴ്ത്തിയ അകാല വിയോഗം!

കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു പ്രശസ്ത സിനിമ– സീരിയൽ നടൻ വിഷ്ണു പ്രസാദ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും.

ADVERTISEMENT

വിഷ്ണുപ്രസാദിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നുമാണ് സുഹൃത്തുക്കൾ അറിയിച്ചിരുന്നത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നൽകി. പക്ഷേ ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പ്രിയപ്പെട്ടവർ.

കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച വിഷ്ണു പ്രസാദ്‌ സീരിയൽ രംഗത്തും സജീവമായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT