മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ പങ്കുവച്ച് താരത്തിന്റെ ഡയറ്റീഷ്യൻ നതാഷ മോഹൻ. രുചിയിൽ വിട്ടുവീഴ്ചയില്ലാതെ മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് മമ്മൂട്ടി പിന്തുടരുന്നതെന്ന് നതാഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. നതാഷയുടെ കുറിപ്പ് – എന്താണ് മമ്മൂട്ടി സർ കഴിക്കുന്നത്? സൂപ്പർതാരം

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ പങ്കുവച്ച് താരത്തിന്റെ ഡയറ്റീഷ്യൻ നതാഷ മോഹൻ. രുചിയിൽ വിട്ടുവീഴ്ചയില്ലാതെ മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് മമ്മൂട്ടി പിന്തുടരുന്നതെന്ന് നതാഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നതാഷയുടെ കുറിപ്പ് –

ADVERTISEMENT

എന്താണ് മമ്മൂട്ടി സർ കഴിക്കുന്നത്? സൂപ്പർതാരം മമ്മൂട്ടിയുടെ ജീവിതശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡയറ്റ് പ്ലാൻ നിർദേശങ്ങൾ:

1. സമീകൃത ഭക്ഷണം: ഓരോ പ്ലേറ്റ് ഭക്ഷണത്തിലും പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കോപ്ലെക്സ് കാർബോഹൈഡേറ്റ്സ് എന്നിവ ഉൾപ്പെടുന്നു.

ADVERTISEMENT

2. ജലാംശം: ജലാംശം നിലനിർത്തുന്നതിൽ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കുന്നു. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നൽകുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു.

3. പോഷക ആഗിരണം: പോഷകങ്ങൾക്കും ആന്റിഓക്‌സിഡന്റുകൾക്കുമായി വർണ്ണാഭമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

ADVERTISEMENT

4. കഴിക്കുന്നതിലെ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചികരമായ ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു.

5. ഹോൾ ഫുഡ്‌സ് (Whole Foods): മികച്ച ഊർജ്ജം ലഭിക്കാനും നിലനിറുത്താനും മുഴുവനായും സംസ്‌കരിക്കാത്ത ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപയോഗം കുറയ്ക്കുക.

6. കൃത്യമായ നേരങ്ങളിൽ ഭക്ഷണം: ഊർജനില സ്ഥിരമായി നിലനിർത്താനും ഭക്ഷണത്തോടുള്ള അമിത ആസക്തി ഒഴിവാക്കാനും കൃത്യമായ നേരങ്ങളിൽ ഭക്ഷണം കഴിക്കുക. ഇടനേരത്ത് വിശക്കുന്നുവെങ്കിൽ ചെറിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്താം.

7. ആസ്വദിച്ച് കഴിക്കൽ: വിശപ്പിന്റെ സൂചനകൾ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.

8. സജീവമായ ജീവിതശൈലി : കൃത്യമായ വ്യായാമം പിന്തുടരുന്ന വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹത്തെപ്പോലെ ആക്ടീവ് ആയിരിക്കുന്നതിന് വ്യായാമവും പോഷണവും കൈകോർക്കുന്ന ആശയം പിന്തുടരുക.

ADVERTISEMENT