ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം വികാരനിർഭരമായ കുറിപ്പും പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ. ബിഗ് ബോസിലെ സഹതാരം സിബിന്റെ ഹൃദയപ്പാതിയാകുന്ന ആര്യ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇതാദ്യമായി പങ്കുവയ്ക്കുന്നത്. മകളുടെയും സിബിന്റെയും കൈകൾ കോർത്തുപിടിച്ചു നിൽക്കുന്ന ആര്യയുടെ

ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം വികാരനിർഭരമായ കുറിപ്പും പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ. ബിഗ് ബോസിലെ സഹതാരം സിബിന്റെ ഹൃദയപ്പാതിയാകുന്ന ആര്യ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇതാദ്യമായി പങ്കുവയ്ക്കുന്നത്. മകളുടെയും സിബിന്റെയും കൈകൾ കോർത്തുപിടിച്ചു നിൽക്കുന്ന ആര്യയുടെ ചിത്രങ്ങൾ ഹൃദ്യമാണ്.

‘ജീവിതത്തിലെ ഏറ്റവും സ്പെഷലായ ദിനം. സ്നേഹവും സന്തോഷവും ആനന്ദ കണ്ണീരുമെല്ലാം ഇടകലർന്ന മനോഹരമായ ദിനം. ഈയൊരു സുന്ദരമായ നിമിഷത്തിനു വേണ്ടിയാണ് നമ്മൾ കാത്തിരുന്നത്. വാക്കുകൾ കൊണ്ട് പറഞ്ഞയറിയിക്കാവുന്നതല്ല ആ സന്തോഷം. ജീവിതാവസാനം വരെ  ഓർമയിൽ സൂക്ഷിക്കാനാകുന്ന ദിവസം.’ എന്നാണ് വിവാഹനിശ്ചയദിവസത്തെ വിശേഷിപ്പിച്ച് ആര്യയുടെ കുറിപ്പ്.

ADVERTISEMENT

' 'നേരത്തെതന്നെ സിബിൻ വിവാഹമോതിരം കൈമാറിയിരുന്നതിനാൽ ഇത്തവണ പരസ്പരം മാലയണിഞ്ഞും, ഉമ്മകളും കെട്ടിപ്പിടുത്തങ്ങളും കൈമാറിയുമാണ് ഞങ്ങൾ ഈ ദിവസത്തെ മനോഹരമാക്കിയത്' എന്നും ചിത്രങ്ങളോടൊപ്പം ആര്യ കുറിച്ചു.

വിവാഹം ഉടനെ ഉണ്ടാകുമെന്നു വെളിപ്പെടുത്തി ആര്യ പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;

ADVERTISEMENT

"ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്... ലളിതമായ ഒരു ചോദ്യത്തിലൂടെയും എന്റെ ഇതുവരെയുള്ള ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിലുള്ള തീരുമാനം. ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. എന്റെ ജീവിതത്തില്‍ പ്ലാനിങ് ചെയ്യാത്ത ഏറ്റവും നല്ല കാര്യമാണിതെന്ന് നിസ്സംശയം പറയാം.

എല്ലാ സമയത്തും ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. നല്ലകാലത്തും ചീത്ത കാലത്തും. എന്നാൽ ജീവിതകാലം മുഴുവനും ഒരുമിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയതിലും, എല്ലാ പ്രശ്നങ്ങളിലും സമാധാനം നൽകിയതിനും, സമാധാനത്തോടെ എനിക്ക് ചാരാനുള്ള തോളായതിനും, നമ്മുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിനും നന്ദി. എന്റെയും ഖുഷിയുടേയും ഏറ്റവും നല്ല സുഹൃത്തായതിനും ഞങ്ങളുടെ കുടുംബത്തിന് ശക്തിയായതിനും നന്ദി.

ADVERTISEMENT

ഒടുവിൽ ഞാൻ പൂർണത അനുഭവിക്കുകയാണ്. എന്റെ മനസ് സന്തോഷം കണ്ടെത്തി. നിന്റെ കൈയ്ക്കുള്ളിൽ ഞാനെന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടെത്തി. അവളിപ്പോൾ ഡാഡി എന്നാണ് വിളിക്കുന്നത്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു. എന്റെ കുറവുകളും പൂർണതയും മനസിലാക്കി നിങ്ങളുടേതാക്കിയതിന് നന്ദി. എന്തൊക്കെ വന്നാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിന്നെ മുറുകെ പിടിക്കും. അതെന്റെ ഉറപ്പാണ്"- ആര്യ കുറിച്ചു.

ജീവിതത്തിൽ പലതവണ തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും എന്നാല്‍ ഏതു കൊടുംങ്കാറ്റിലും തനിക്കൊപ്പം നിന്നത് ആര്യയാണെന്നും സിബിന്‍ കുറിച്ചു. 'യഥാർത്ഥത്തിലുള്ള എന്നെ അവൾ കണ്ടു, എന്റെ എല്ലാ പോരായ്മകളും സ്വീകരിച്ചു, അവളോടൊപ്പം എപ്പോഴും സുരക്ഷിതത്വവും എന്റെ സ്വത്വവും അനുഭവപ്പെട്ടു. അതിനാലാണ് ഞാൻ ജീവിതത്തിൽ എറ്റവും എളുപ്പത്തിൽ ഒരു തീരുമാനമെടുത്തത്— അവളുടെ കൂടെയാകാൻ, അവളെ സ്നേഹിക്കാൻ, സംരക്ഷിക്കാൻ, ചേർന്ന് വളരാൻ.'- സിബിന്‍ കുറിച്ചു.

ഡിജെയും കൊറിയോഗ്രാഫറുമാണ് സിബിൻ. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ.  

ADVERTISEMENT