‘ഇതാ, അൽഫോൻസ് പുത്രൻ സൃഷ്ടിച്ച മാജിക്... ഞങ്ങളൊരുമിച്ച് ഉണ്ടാക്കിയ ഓർമകൾ...’: ‘പ്രേമം’ ഓർമകളുമായി നിവിൻ പോളി
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ പ്രമം അതിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ്. നിവിൻ പോളി എന്ന താരത്തിന്റെയും അൽഫോൺസ് പുത്രൻ എന്ന സംവിധായകന്റെയും കരിയറിൽ പ്രേമം സൃഷ്ടിച്ച ജനപ്രിയത ഏറെ വലുതാണ്. ഇപ്പോഴിതാ, ‘പ്രേമം’ പത്താം വാർഷികത്തിൽ നിവിൻ പോളി പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ്

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ പ്രമം അതിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ്. നിവിൻ പോളി എന്ന താരത്തിന്റെയും അൽഫോൺസ് പുത്രൻ എന്ന സംവിധായകന്റെയും കരിയറിൽ പ്രേമം സൃഷ്ടിച്ച ജനപ്രിയത ഏറെ വലുതാണ്. ഇപ്പോഴിതാ, ‘പ്രേമം’ പത്താം വാർഷികത്തിൽ നിവിൻ പോളി പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് വൈറൽ.
‘ഇതാ, അൽഫോൻസ് പുത്രൻ സൃഷ്ടിച്ച മാജിക്... ഞങ്ങളൊരുമിച്ച് ഉണ്ടാക്കിയ ഓർമകൾ... പിന്നെ, എക്കാലത്തേക്കും പ്രേമം അവശേഷിപ്പിച്ച അടയാളങ്ങൾ! ഇനിയും ഒരുപാടു കാലം നമുക്ക് സ്നേഹവും സൗഹൃദവും സിനിമയുടെ സൗന്ദര്യവും ആഘോഷിക്കാം. ജോർജിനെ ആശ്ളേഷിച്ച എല്ലാവരോടും, അയാളെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയതിന് നന്ദി’.– നിവിൻ കുറിച്ചു.
തെന്നിന്ത്യ മുഴുവൻ ഇളക്കി മറിച്ച വൻ വിജയമായിരുന്നു പ്രേമം. ജോർജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ എത്തിയത്. മലർ എന്ന നായികാകഥാപാത്രമായി സായ് പല്ലവിയും തിളങ്ങി. അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവരും മറ്റു നായികാകഥാപാത്രങ്ങളായി.