‘ഇപ്പോൾ ചേച്ചിയുടെ വസ്ത്രം ചേച്ചിക്കു ചേരുന്നില്ല, ഇത് നമ്മുടെ കൊച്ചു കേരളമാണ്’: സൈബർ ആക്രമണവുമായി ഒരു വിഭാഗം
നടി നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ കടുത്ത സൈബർ ആക്രമണവുമായി ഒരു വിഭാഗം. നവ്യയുടെ വസ്ത്രധാരണമാണ് ഇവരെ ചൊടിപ്പിച്ചത്. ‘നിങ്ങൾക്കു ഇഷ്ടമുള്ള വേഷം ധരിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. പക്ഷേ എനിക്ക് ഈ വസ്ത്രം നിങ്ങൾക്കു ചേരുന്നതായി തോന്നുന്നില്ല. താങ്കളെ അധികം ഇങ്ങനെയൊന്നും

നടി നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ കടുത്ത സൈബർ ആക്രമണവുമായി ഒരു വിഭാഗം. നവ്യയുടെ വസ്ത്രധാരണമാണ് ഇവരെ ചൊടിപ്പിച്ചത്.
‘നിങ്ങൾക്കു ഇഷ്ടമുള്ള വേഷം ധരിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. പക്ഷേ എനിക്ക് ഈ വസ്ത്രം നിങ്ങൾക്കു ചേരുന്നതായി തോന്നുന്നില്ല. താങ്കളെ അധികം ഇങ്ങനെയൊന്നും കാണാത്തതു കൊണ്ടായിരിക്കാം. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്’ എന്നാണ് ഒരു സ്ത്രീ കമന്റിട്ടത്.
‘മോട്ടിവേഷൻ മാത്രം പോരാ ചേച്ചി. ആ പറയുന്ന ആളിന് അർഹത ഉണ്ടൊന്നും കൂടി നോക്കണം...ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. ഇപ്പോൾ ചേച്ചിയുടെ വസ്ത്രം ചേച്ചിക്കു ചേരുന്നില്ല. ഇത് നമ്മുടെ കൊച്ചു കേരളമാണ്. ചേച്ചിയെ പോലുള്ള ഒരു ആർടിസ്റ്റ്, എപ്പോഴും ഞങ്ങൾക്ക് മാതൃക ആകേണ്ടതാണ്’ എന്നാണ് മറ്റൊരാൾ കുറിച്ചത്.
അതേ സമയം, താരത്തെ അനുകൂലിച്ചും കുറേയധികം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ഇടപെടുന്നത് ശരിയല്ലെന്നാണ് ഒരാൾ കുറിച്ചത്.