നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. ഒരു കാറപകടത്തെത്തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്. ഇപ്പോഴിതാ, സി പി ചാക്കോയുടെ ജന്മദിനത്തിൽ മകൾ റിയ മേരി ചാക്കോ പങ്കുവച്ച വികാരനിർഭരമായ കുറിപ്പാണ് വൈറൽ ആകുന്നത്. ‘ഡാഡീ, നിങ്ങൾ എപ്പോഴും എല്ലായിടത്തും നിറഞ്ഞു നിന്നിരുന്നു,

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. ഒരു കാറപകടത്തെത്തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്. ഇപ്പോഴിതാ, സി പി ചാക്കോയുടെ ജന്മദിനത്തിൽ മകൾ റിയ മേരി ചാക്കോ പങ്കുവച്ച വികാരനിർഭരമായ കുറിപ്പാണ് വൈറൽ ആകുന്നത്.

‘ഡാഡീ, നിങ്ങൾ എപ്പോഴും എല്ലായിടത്തും നിറഞ്ഞു നിന്നിരുന്നു, എപ്പോഴും ഊർജ്ജസ്വലനായിരുന്നു, എപ്പോഴും സന്തോഷവാനായിരുന്നു... എല്ലായിടത്തും ആദ്യം തന്നെ ഓടി എത്തിയിരുന്നു. പിതാവ് എന്ന നിലയിൽ നിങ്ങൾ ഞങ്ങളെ ഒരിക്കലും ഭയപ്പെടുത്തിയിരുന്നില്ല, ഞങ്ങളുടെ ദുഃഖങ്ങൾ ഞങ്ങൾ നിങ്ങളുമായി പങ്കിട്ടു, നിങ്ങളോട് വഴക്കിട്ടു, നിങ്ങളെ എല്ലായെപ്പോഴും കൂടെ കൂട്ടിയിരുന്നു, ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിച്ചു, നിങ്ങൾ എപ്പോഴും അചഞ്ചലനായി ഞങ്ങളോടൊപ്പം നിലകൊണ്ടു...നിങ്ങൾ പൂർണ്ണനായിരുന്നില്ല, നിങ്ങൾക്ക് തെറ്റുപറ്റിയിരുന്നു പക്ഷേ നിങ്ങൾ എപ്പോഴും ഒരു മികച്ച അച്ഛനാകാൻ ശ്രമിച്ചു... അച്ഛൻ എന്ന നിലയിൽ ഏറ്റവും മികച്ച ഒരു പതിപ്പായിരുന്നു നിങ്ങൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു അച്ഛന് തന്റെ കുടുംബത്തെ സംരക്ഷിക്കാൻ എത്രത്തോളം പോരാടാനാകുമെന്ന് നിങ്ങൾ ഞങ്ങളെ കാണിച്ചുതന്നു. നിങ്ങൾ ഞങ്ങൾക്കുവേണ്ടി, നമ്മുടെ കുടുംബത്തിനുവേണ്ടി പോരാടി, നിങ്ങൾ ഞങ്ങളെ നയിച്ചു. ഞങ്ങളെ വഴി നടത്തിയ വെളിച്ചം നിങ്ങളായിരുന്നു.

ADVERTISEMENT

നിങ്ങൾ ഞങ്ങളെ ഒരിക്കലും നിരാശപ്പെടുത്തിയില്ല. നിങ്ങൾ എപ്പോഴും ഞങ്ങളിൽ അഭിമാനിച്ചു. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തനായ അച്ഛനാണ് നിങ്ങൾ, ഏറ്റവും ശക്തനായ വ്യക്തിയാണ് നിങ്ങൾ. നിങ്ങൾ ഞങ്ങളുടെ കാവൽ മാലാഖയാണ്. എന്നെന്നും അങ്ങനെയായിരിക്കും...

ഡാഡിയുടെ ജന്മദിനത്തിൽ ഇത് പോസ്റ്റ് ചെയ്യുമ്പോൾ ആരോ എടുത്ത നിങ്ങളുടെ ഈ ചിത്രം ഒപ്പം ചേർക്കുന്നു. ഇത് ആരാണെന്ന് എനിക്കറിയില്ല.. പക്ഷേ ഡാഡിയുടെ ജന്മദിനത്തിൽ ഈ ചിത്രം പോസ്റ്റ് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.. ജന്മദിനാശംസകൾ ഡാഡി...’.– റിയ മേരി ചാക്കോ കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT