എന്തൊരു മാജിക് ആണത്. ക്യാമറയ്ക്കു മുന്നിൽ അല്ലാത്തപ്പോൾ മേക്കപ്പിന്റെ ഒാർമ പോലുമില്ലാത്ത മുഖം. വള്ളിച്ചെരുപ്പും അയഞ്ഞ വെള്ള ജുബ്ബയുമിട്ട എഴുപത്തിനാലുകാരൻ. പക്ഷേ, ക്യാമറയ്ക്കു മുന്നിലെത്തിയാലോ... ‘കൂലിയിലെ ദേവ നടന്നു വരുന്ന ആ അടാർ സ്റ്റൈലുണ്ടല്ലോ. അതു മതി ഒരു ശരാശരി രജനി ഫാൻസിന്റെ അഡ്രിനാലിന് തീ

എന്തൊരു മാജിക് ആണത്. ക്യാമറയ്ക്കു മുന്നിൽ അല്ലാത്തപ്പോൾ മേക്കപ്പിന്റെ ഒാർമ പോലുമില്ലാത്ത മുഖം. വള്ളിച്ചെരുപ്പും അയഞ്ഞ വെള്ള ജുബ്ബയുമിട്ട എഴുപത്തിനാലുകാരൻ.

പക്ഷേ, ക്യാമറയ്ക്കു മുന്നിലെത്തിയാലോ... ‘കൂലിയിലെ ദേവ നടന്നു വരുന്ന ആ അടാർ സ്റ്റൈലുണ്ടല്ലോ. അതു മതി ഒരു ശരാശരി രജനി ഫാൻസിന്റെ അഡ്രിനാലിന് തീ പിടിക്കാൻ. വില്ലന്‍മാരെ ഇടിച്ചു പറപ്പിക്കുന്ന ആ ഒരൊറ്റ സീൻ മതി, എഴുന്നേറ്റു നിന്ന് അലറാ ൻ. അപ്പോൾ മനസ്സിന്റെ അതിരിലെങ്ങും പ്രായത്തിന്റെ നിഴൽ പോലുമുണ്ടാകില്ല.

ADVERTISEMENT

അതു തലൈവർക്കു മാത്രം പറ്റുന്ന മാജിക്. ‘പട യപ്പ’യിലെ ഡയലോഗ് പോലെ ‘ഏൻ വഴി തനി വഴി...’ മറ്റാര്‍ക്കും നടക്കാൻ കഴിയാത്ത സ്റ്റൈല്‍ വഴി.

ജീവിതം എന്ന മാജിക്

ADVERTISEMENT

മധുരം ഒട്ടുമില്ലാത്ത ബാല്യമായിരുന്നു ശിവാജി റാവു ഗെയ്‌ക്ക്‌വാദിന്റേത്. കുട്ടിക്കാലത്തു തന്നെ അമ്മയെ നഷ്ടമായി. മരപ്പണിക്കാരനായി. വളർന്നപ്പോൾ ബസ് കണ്ടക്ടറായി. അപ്പോഴും മനസ്സിൽ സിനിമ മാത്രം.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാൻ പണം നൽകി സഹായിച്ചതു കൂട്ടുകാരാണ്. ചില ദിവസങ്ങളിൽ പോസ്റ്റ്മാൻ ഒന്നും രണ്ടും രൂപയുള്ള പത്തും പ തിനഞ്ചും മണിയോർഡറുകളുമായി ശിവാജിയെ തേടിയെത്തിയിരുന്നു. 1975 ഹോളിദിനത്തിൽ ശിവാജിറാവു, രജനികാന്ത് ആയി. ‘അപൂർവരാഗങ്ങള്‍’ എന്ന സിനിമയിലൂെട ബാലചന്ദർ സമ്മാനിച്ച ഭാഗ്യനാമം.

ADVERTISEMENT

ഇന്ന് ലോകേഷ് കനരരാജിന്റെ സിനിമയിൽ രജനികാന്തിന്റെ പ്രതിഫലം 200 കോടിയാണത്രേ. ജീവിതം എന്ന മാജിക്.

ആ പെൺകുട്ടി എവിടെയാണ്?

ലോകം മുഴുവനും രജനികാന്തിനെ തിരയുമ്പോൾ, രജനി തിരയുന്ന, ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരാളുണ്ട്. നിമ്മി എന്ന നിർമല.

രജനി ബസ് കണ്ടക്ടർ ആയി ജോലി നോക്കുന്ന കാലം. അന്ന് അദ്ദേഹം ശിവാജി റാവു ആണല്ലോ. ബ സുകളിൽ പിൻ വാതിൽ വഴി ആൾക്കാർ കയറും, മുൻവാതിൽ വഴി ഇറങ്ങും. അതായിരുന്നു പതിവ്. ഒരു പെ ൺകുട്ടി മുൻവാതിൽ വഴി കയറാനെത്തി. ശിവാജി തടഞ്ഞു. കൈ തട്ടിമാറ്റി അവൾ ബസിനുള്ളിൽ കയറി.

ആദ്യം ഉടക്ക്. പിന്നീട് പ്രണയമായി അതു വളർന്നു. എംബിബിഎസ്സിനു പഠിക്കുകയായിരുന്നു അവള്‍. പേര് നിർമല. ശിവാജി നിമ്മി എന്നു വിളിച്ചു.

അക്കാലത്ത് ശിവാജി നാടകങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഒരു ദിവസം തന്‍റെ നാടകം കാണാൻ നിമ്മിയെയും ക്ഷണിച്ചു. നാടകത്തിലെ പ്രകടനം കണ്ട്, സ്നേഹത്തോടും വിസ്മയത്തോടും നിമ്മി പറഞ്ഞു, ‘നിങ്ങള്‍ ഒരിക്കൽ ഈ നാട് മുഴുവനും അറിയുന്ന നടനാകും...’

ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു ശിവാജി അറിയാതെ അപേക്ഷ അയച്ചതു പോലും നിമ്മിയാണ്. അവളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി ശിവാജി ചെെന്നെയ്ക്കു വണ്ടി ക യറി. പിന്നീടുള്ളതു ചരിത്രം.

ആദ്യനാളുകളിൽ നിമ്മിയുെട കത്തുകൾ ലഭിച്ചിരുന്നു. പിന്നീടൊരിക്കൽ ബെംഗളൂരു വന്നപ്പോൾ നിമ്മിയെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. അവളുടെ താമസസ്ഥലം തേടിച്ചെന്നു. നിമ്മിയും കുടുംബവും താമസം മാറിയെന്നും എങ്ങോട്ടാണു പോയതെന്നറിയില്ലെന്നും ആയിരുന്നു അയൽക്കാരുടെ മറുപടി. ബെംഗളൂരുവില്‍ പലയിടങ്ങളിലും തേടി നടന്നെങ്കിലും ഫലമുണ്ടായില്ല.

എവിടെയാണ് നിമ്മി? ഭൂമിയിൽ നിന്നേ മാഞ്ഞു പോയിട്ടുണ്ടാകുമോ? അതോ തലൈവര്‍ പാറുന്ന ആകാശത്തിനു താഴെ ആരോടും പറയാതെ എല്ലാം മനസ്സി ലൊതുക്കി നിമ്മി മറഞ്ഞിരിക്കുകയാണോ?