‘ഉറക്കമില്ലാത്ത രാത്രികൾ, തകർച്ച, വേദന... വിശ്വാസം നഷ്ടപ്പെട്ടു, അതിജീവിതയെപ്പോലെ ഞാനും തകർക്കപ്പെട്ടിരിക്കുന്നു’: ഷഫ്ന നിസാം
നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തുറന്നു പറഞ്ഞ് നടി ഷഫ്ന നിസാം. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലാണ് ഷഫ്നയുടെ പ്രതികരണം. ഈ കേസിലൂടെ ജീവിതം തന്നെ കീഴ്മേൽ മറിക്കപ്പെട്ട അതിജീവിതയ്ക്ക് എന്ത് നീതിയാണ് ലഭിച്ചതെന്നും ഷഫ്ന ചോദിക്കുന്നു. ഷഫ്ന നിസാം പങ്കുവച്ച

നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തുറന്നു പറഞ്ഞ് നടി ഷഫ്ന നിസാം. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലാണ് ഷഫ്നയുടെ പ്രതികരണം. ഈ കേസിലൂടെ ജീവിതം തന്നെ കീഴ്മേൽ മറിക്കപ്പെട്ട അതിജീവിതയ്ക്ക് എന്ത് നീതിയാണ് ലഭിച്ചതെന്നും ഷഫ്ന ചോദിക്കുന്നു.
ഷഫ്ന നിസാം പങ്കുവച്ച കുറിപ്പ് വായിക്കാം;
"പ്രതീക്ഷ നഷ്‌ടപ്പെടുന്നു. ഒരുപാട് അനുഭവിച്ച, ജീവിതം തന്നെ കീഴ്മേൽ മറിക്കപ്പെട്ട അതിജീവിതയ്ക്ക് എന്ത് നീതിയാണ് ലഭിച്ചത്? ഉറക്കമില്ലാത്ത രാത്രികൾ, തകർച്ചകൾ, വേദന, ആക്രമണം, പരുഷമായ വാക്കുകൾ, സ്വഭാവഹത്യ... ഇതൊന്നും മറക്കാനാകില്ലല്ലോ. നീതി നടപ്പാക്കപ്പെട്ടിരുന്നുവെങ്കിൽ, തകർപ്പെട്ട ലോകത്തിന്റെ ശബ്ദം ഉറക്കെ കേൾപ്പിക്കാനായി എന്നെങ്കിലും അവൾക്കു തോന്നിയേനെ.
അവൾക്ക് പിടിച്ചു നിൽക്കാനായില്ലെങ്കിലും സത്യമെങ്കിലും നിലനിൽക്കുമായിരുന്നു. എന്നാലിപ്പോൾ നീതിയിലുള്ള വിശ്വാസം ഇല്ലാതായി. അതിജീവിതയെപ്പോലെ ഞാനും തകർക്കപ്പെട്ടിരിക്കുന്നു."
നടിയെ ആക്രമിച്ച കേസില്‍ എട്ടു വർഷത്തിനു ശേഷമാണ് വിധി വന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസിന്റെ വിധിന്യായത്തിൽ, കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ആർ. മണിക്കണ്ടൻ, വി.പി. വിജേഷ്, എച്ച്. സലീം, പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ ഗൂഢാലോചനാക്കുറ്റം തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കി. പ്രതികള്‍ക്കുള്ള ശിക്ഷാവിധി ഡിസംബർ 12ന് പ്രഖ്യാപിക്കും.