നടൻ ഷിജുവും പ്രീതിയും വിവാഹമോചിതരായി: ഞെട്ടിപ്പിക്കുന്ന വാർത്തയെന്ന് ആരാധകർ Shiju AR Announces Divorce
പ്രണയനായകനായും സഹനടനായും ബിഗ് ബോസ് താരമെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതനാണ് ഷിജു എ.ആർ. ആരാധകരെ വേദനിപ്പിക്കുന്ന വലിയൊരു വാർത്തയാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. താനും ഭാര്യ പ്രീതി പ്രേമും നിയമപരമായ വേർപിരിഞ്ഞന്ന വിവരം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചിരിക്കുകയാണ്. നീണ്ട കാലത്തെ

പ്രണയനായകനായും സഹനടനായും ബിഗ് ബോസ് താരമെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതനാണ് ഷിജു എ.ആർ. ആരാധകരെ വേദനിപ്പിക്കുന്ന വലിയൊരു വാർത്തയാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
താനും ഭാര്യ പ്രീതി പ്രേമും നിയമപരമായ വേർപിരിഞ്ഞന്ന വിവരം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചിരിക്കുകയാണ്. നീണ്ട കാലത്തെ ദാമ്പത്യത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്.
പരസ്പര സമ്മതത്തോടും ഏറെ ബഹുമാനത്തോടു കൂടിയും എടുത്ത തീരുമാനം ആണിതെന്ന് ഷിജു കുറിക്കുന്നു. വേർപിരിഞ്ഞെങ്കിലും പ്രീതിയുമായി തുടർന്നും നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുമെന്നും ഷിജു വ്യക്തമാക്കി.
‘‘ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന വിവരം ഇതിനാൽ അറിയിക്കുന്നു. പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് ഞങ്ങൾ വേർപിരിയാനുള്ള തീരുമാനം കൈക്കൊണ്ടത്. തുടർന്നും നല്ല സുഹൃത്തുക്കളായി തുടരാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. തികഞ്ഞ പക്വതയോടും കൃത്യമായ ധാരണയോടും കൂടിയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ പുതിയ യാത്രയിൽ നിങ്ങൾ നൽകുന്ന പിന്തുണയ്ക്കും സഹകരണത്തിനും നന്ദി. ഷിജു എ.ആർ.’’– ഷിജുവിന്റെ വാക്കുകൾ.
സമീപകാലത്ത് ബിഗ് ബോസ് സീസൺ 5-ലൂടെ കുടുംബപ്രേക്ഷകർക്കിടയിൽ ഷിജു വലിയ സ്വീകാര്യത നേടിയിരുന്നു. ഷോയിൽ തന്റെ കുടുംബത്തെക്കുറിച്ചും മകളെക്കുറിച്ചും ഷിജു വികാരനിർഭരമായി സംസാരിച്ചിരുന്നു. പെട്ടെന്നുണ്ടായ ഈ വാർത്ത ആരാധകരെ ഒരേസമയം ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമാണ് താരം.
ദീർഘ കാലത്തെ പ്രണയത്തിനൊടുവിലാണ് പ്രീതിയുടെയും ഷാജുവും വിവാഹിതരായത്. 17 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ വിരാമമായത്. കുവൈത്ത് എയര്‍വെയ്സിലെ എയര്‍ ഹോസ്റ്റസും ഭരതനാട്യം ഡാന്‍സറുമാണ് പ്രീതി . ഇരുവരും രണ്ട് മതത്തിൽപെട്ടവരായിരുന്നതിനാൽ ഏറെ എതിർപ്പുകൾക്കൊടുവിലായിരുന്നു വിവാഹം. മുസ്കാൻ എന്നാണ് മകളുടെ പേര്.