നിസ്സംശയം പറയാം, 2025 കല്യാണിയുടെ വർഷമാണ്! ‘ലോക’ സമ്മാനിക്കുന്ന ‘സൂപ്പർനായിക’
2025 – ൽ മലയാള സിനിമയുടെ നായിക കല്യാണി പ്രിയദർശനാണ്. ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’യുടെ പാൻ ഇന്ത്യൻ വിജയം തീർച്ചയായും കല്യാണിയുടെ പ്രകടനത്തിനു കൂടി അവകാശപ്പെട്ടതാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പാളിപ്പോയേക്കാവുന്ന ഒരു വേഷം മലയാളത്തിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ നിരയിലേക്കുയർന്നെങ്കിൽ കല്യാണിയെ

2025 – ൽ മലയാള സിനിമയുടെ നായിക കല്യാണി പ്രിയദർശനാണ്. ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’യുടെ പാൻ ഇന്ത്യൻ വിജയം തീർച്ചയായും കല്യാണിയുടെ പ്രകടനത്തിനു കൂടി അവകാശപ്പെട്ടതാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പാളിപ്പോയേക്കാവുന്ന ഒരു വേഷം മലയാളത്തിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ നിരയിലേക്കുയർന്നെങ്കിൽ കല്യാണിയെ അഭിനന്ദിക്കാതെയെങ്ങനെ. സംവിധായകൻ ഡൊമനിക് അരുൺ തന്റെ ചന്ദ്രയെ കല്യാണിയിൽ കണ്ടത് ഒരു ശതമാനവും പാളിയില്ലെന്നത് സ്ക്രീനിൽ ഓരോ പ്രേക്ഷകനും കണ്ടറിഞ്ഞതാണല്ലോ.
‘നെപ്പോ കിഡ്’ എന്ന ലേബലിലാണ് കല്യാണിയുടെ സിനിമ എൻട്രി. വിഖ്യാത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾക്ക് സിനിമയിൽ ഒരു അവസരം എന്നത് കിട്ടാക്കനിയല്ല. നായകന്റെ നിഴലായി നിൽക്കുന്ന ടിപ്പിക്കൽ നായികാവേഷങ്ങളാണ് തുടക്കത്തിൽ കല്യാണിക്ക് ലഭിച്ചതൊക്കെയും. മലയാളത്തിൽ നടി എന്ന നിലയിൽ തന്റെ പ്രതിഭ അടയാളപ്പെടുത്തത്തക്ക അവസരങ്ങളൊന്നും ലഭിച്ചതുമില്ല. അങ്ങനെയാകുമ്പോൾ കല്യാണിയെന്ന ആക്ടറിന്റെയും നായികയുടെയും ടോപ്പ് ഗിയർ തുടക്കമാണ് ‘ലോക’.
‘ലോക’യില്‍ നായകനായി നസ്‌ലനും അതിഥി വേഷത്തിൽ ടൊവിനോ തോമസും ദുൽഖർ സൽമാനുമൊക്കെയുണ്ടായിട്ടും തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർക്കൊപ്പം മനസ്സിലേറിപ്പോകുന്നതു ചന്ദ്രയും കല്യാണിയുമാണ്. തെളിഞ്ഞു ചിരിക്കാത്ത, പ്രണയത്തിൽ വീഴാത്ത, നായകനെ രക്ഷിക്കുന്ന നായിക. ആക്ഷൻ രംഗങ്ങളിലെ ചടുലതയും സ്വാഭാവികതയും കല്യാണിയുടെ പ്രകടനത്തിന്റെ മാറ്റു കൂട്ടി.
‘ലോക’ 2025 – ൽ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമാണ്. സാമ്പത്തികമായും പ്രേക്ഷകപ്രശംസയാലും ഒരു ജനുവിൻ ഹിറ്റ്! വലിയ കൊലാഹലങ്ങളോ, ആരവങ്ങളോ ഇല്ലാതെയാണ് ഈ ചെറിയ വലിയ ചിത്രം തിയറ്ററുകളിലെത്തിയത്. മൗത്ത് പബ്ലിസിറ്റിയുടെ ബലത്തിൽ പ്രേക്ഷകരെ ആകർഷിച്ച്, പതിയെപ്പതിയെ കളം നിറഞ്ഞ്, ബ്ലോക് ബസ്റ്റർ സ്റ്റാറ്റസിലേക്കും തുടർന്ന് ഇൻഡസ്ട്രി ഹിറ്റിലേക്കും ലോക കയറിപ്പോയി.
കല്യാണി ഇനി പഴയ ആളല്ല. ലോക നൽകിയ വലിയ താരപദവിയിലേറിയാണ് ആ കരിയറിന്റെ മുന്നോട്ടുള്ള യാത്ര. അതിനൊത്ത അവസരങ്ങളും കഥാപാത്രങ്ങളും ലഭിച്ചാൽ ഒരു ‘ലേഡി സൂപ്പർസ്റ്റാറി’ന്റെ പിറവിക്കു അധികകാലം കാത്തിരിക്കേണ്ടതില്ല...