വില്ലൻ തോമസ് സാറെന്ന് ആരും പറയാതെ രാമു എങ്ങനെ അറിഞ്ഞു...? വിനയന്റെ കുറിപ്പ് ചർച്ചയാകുന്നു
കലാഭവൻ മണിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സിനിമയാണ് സൂപ്പർ ഹിറ്റായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. അന്ധഗായകൻ രാമുവായി മണിയുടെ പ്രകടനം ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം നേടി. ഇപ്പോഴിതാ, ഈ ചിത്രത്തിലെ ക്ലൈമാക്സിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് വിനയൻ. തന്റെ

കലാഭവൻ മണിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സിനിമയാണ് സൂപ്പർ ഹിറ്റായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. അന്ധഗായകൻ രാമുവായി മണിയുടെ പ്രകടനം ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം നേടി. ഇപ്പോഴിതാ, ഈ ചിത്രത്തിലെ ക്ലൈമാക്സിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് വിനയൻ. തന്റെ അനിയത്തിയുടെ മരണത്തിന് കാരണക്കാരനായ വില്ലനെ രാമു എങ്ങനെ തിരിച്ചറിഞ്ഞു എന്ന പ്രേക്ഷകരുടെ കാലങ്ങളായുള്ള സംശയത്തിനാണ് അദ്ദേഹം ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ ക്ലൈമാക്സ് ഷൂട്ടിംഗിനിടെ തിരക്കഥാകൃത്ത് പള്ളാശ്ശേരിയോടൊത്ത് കൂലങ്കഷമായ ചിന്തയിൽ നിൽക്കുന്ന ഈ ഫോട്ടോ യാദൃശ്ചികമായി പഴയ ആൽബത്തിൽ കണ്ടു...
തന്റെ പെങ്ങൾ വാസന്തി ആത്മഹത്യ ചെയ്തത് Ex Mp തോമസ് സാറു കാരണമാണന്ന് അന്ധനായ രാമുവിനോട് ആരും പറഞ്ഞിരുന്നില്ല...
വാസന്തിക്കും ലക്ഷ്മിക്കുമല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു... തോമസ് മുതലാളിയുടെ ആ ക്രൂരത...
വലിയ മാന്യനായി മരണവീട്ടിലെത്തി രാമുവിനെ സമാധാനിപ്പിക്കുന്ന തോമസ്സിനെ പക്ഷേ രാമു കഴുത്തു ഞെരിച്ചു കൊല്ലുന്നു...
ആരും പറയാതെ രാമു എങ്ങനെ അറിഞ്ഞു...? ഈ സംശയം പ്രേക്ഷകന് ഉണ്ടാകില്ലേ എന്ന അഭിപ്രായം നിർമ്മാതാവ് വിന്ധ്യനുൾപ്പടെ ചോദിച്ചു...
പക്ഷേ അതു പ്രേക്ഷകന് വിട്ടു കൊടുക്കുകയായിരുന്നു...മനസ്സിൽ മൂന്നാം കണ്ണുള്ള അന്ധഗായകനായ രാമുവിന്റെ കഥാപാത്രത്തെ ആ രീതിയിലായിരുന്നു സിനിമയിൽ ട്രീറ്റു ചെയ്തിരുന്നത്...
അതുകൊണ്ടു തന്നെ പ്രേക്ഷകർ അതുൾക്കൊള്ളുമെന്ന് ഉറപ്പുണ്ടായിരുന്നു...’ എന്നാണ് തിരക്കഥാകൃത്ത് പള്ളാശ്ശേരിയോടൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം വിനയൻ കുറിച്ചത്.