അവസരം ചോദിച്ചില്ല, സഹോദരിമാരുടെ വിലാസവും പറഞ്ഞില്ല... നായകനാകേണ്ടിയിരുന്ന കമൽ പരാതികളില്ലാതെ മടങ്ങുമ്പോൾ Remembering Kamal Roy: A Malayalam Cinema Tribute
നടിമാരായ ഉർവശി, കൽപ്പന, കലാരഞ്ജിനി സഹോദരിമാർ മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്. കൂട്ടത്തിൽ ഉർവശിയാകട്ടേ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച അഭിനേത്രിമാരിലൊരാളും. എന്നാൽ ഇവരുടെ സഹോദരൻ കമൽ റോയ് നടൻ എന്ന നിലയിൽ മലയാള സിനിമയിൽ തന്റെ വരവറിയിച്ചെങ്കിലും സജീവസാന്നിധ്യമോ വാർത്താ താരമോ ആയിരുന്നില്ല,

നടിമാരായ ഉർവശി, കൽപ്പന, കലാരഞ്ജിനി സഹോദരിമാർ മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്. കൂട്ടത്തിൽ ഉർവശിയാകട്ടേ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച അഭിനേത്രിമാരിലൊരാളും. എന്നാൽ ഇവരുടെ സഹോദരൻ കമൽ റോയ് നടൻ എന്ന നിലയിൽ മലയാള സിനിമയിൽ തന്റെ വരവറിയിച്ചെങ്കിലും സജീവസാന്നിധ്യമോ വാർത്താ താരമോ ആയിരുന്നില്ല, ഒരിക്കലും. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചു എന്ന വാർത്ത വന്നതോടെയാണ് ആ പേര് വീണ്ടും ചർച്ചകളിലേക്കെത്തിയത്.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘യുവജനോത്സവം’ സിനിമയിലെ ‘ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു...’ എന്ന എന്ന പാട്ടിനൊത്ത് ചുണ്ടനക്കി, വേദിയില്‍ നിന്നു പാടുന്ന ഗായകനായാണ് കമൽ റോയ് കാണികളുടെ മനസ്സിൽ ആദ്യം ഇടം നേടുന്നത്.
‘സായൂജ്യം’ സിനിമയിൽ ‘കാലിത്തൊഴുത്തിൽ പിറന്നവനേ...’ എന്ന ഗാനരംഗത്ത് ഉർവശി ഉൾപ്പെടെയുള്ള ബാലതാരങ്ങൾക്കൊപ്പമാണ് സിനിമയിലെ കമലിന്റെ തുടക്കമെന്നത് മറ്റൊരു കൗതുകം. പക്ഷേ, അഭിനയ ജീവിതത്തിൽ കൃത്യമായ ഒരു തുടർച്ച കമലിനു ലഭിച്ചില്ല. ഇടയ്ക്കിടെ വന്നു പോകുന്ന, അടയാളങ്ങൾ സൃഷ്ടിക്കാത്ത ഒരു നടനായി അദ്ദേഹം. ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘വാചാലം’, ‘ശോഭനം’, ‘ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കമലിന്റേതായി ഇപ്പോഴും ഓർമയിൽ നിൽക്കുന്ന ഒരേയൊരു വേഷം വിനയന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലന്റേതാണ്.
അഭിനയ ശേഷിയിലും സൗന്ദര്യത്തിലും ഒരു നായകനു വേണ്ടുന്ന സാധ്യതകളൊത്തിണങ്ങിയിട്ടും ഉർവശിയുടെയും കൽപ്പനയുടെയും സഹോദരനായിട്ടും കമലിന്റെ കരിയർ എങ്ങുമെത്തിയില്ല.
‘‘കല്യാണ സൗഗന്ധികം സിനിമയുടെ ജോലികൾ പുരോഗമിക്കുമ്പോൾ സുകുമാരിയമ്മയാണ് കമലിന്റെ കാര്യം എന്നോടു പറഞ്ഞത്, ‘‘വിനയാ, ആ വില്ലൻ റോളിലേക്ക് പുതിയ ആരെയെങ്കിലും നോക്കുന്നുണ്ടെങ്കിൽ ഉർവശിയുടെ സഹോദരൻ കമലിനെയൊന്നു പരിഗണിച്ചൂടേ’’ എന്ന്. പറഞ്ഞതനുസരിച്ച് കമൽ എന്നെ വന്നു കണ്ടു. ആ സമയത്ത് കമൽ അഭിനയിച്ച ചില സിനിമകളൊക്കെ വന്നിരുന്നു. നന്നായി സംസാരിക്കുന്ന, കഥാപാത്രത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകളോടെ ചോദിച്ചു മനസ്സിലാക്കുന്ന ആളായിരുന്നു കമൽ. എനിക്ക് കമലിനെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അനന്തപത്മനാഭന്റെ വേഷം കമലിനു ലഭിച്ചത്. അദ്ദേഹം അതു നന്നായി അവതരിപ്പിച്ചു. സിനിമ ഹിറ്റായി ആ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടതിനൊത്ത ഒരു റോൾ കമലിനെ നേടിയെത്തിയില്ല. ‘അനുരാഗകൊട്ടാര’ത്തില്‍ ഷിജു അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ഞാന്‍ ആദ്യം പരിഗണിച്ചതും കമലിനെയാണ്. എന്തൊക്കെയോ കാരണങ്ങളാൽ പിന്നീടതു സംഭവിച്ചില്ല.
കമൽ അവസരം ചോദിച്ച് സമീപിക്കുകയൊന്നുമില്ല. അതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലെങ്കിൽ, ഉർവശിയുടെയും കൽപ്പനയുടെയും സഹോദരനെന്ന വിലാസത്തിൽ അവസരങ്ങൾ സൃഷ്ടിക്കാനും സിനിമയിൽ നിറഞ്ഞു നിൽക്കാനും അദ്ദേഹത്തിനാകുമായിരുന്നു. അതിനൊന്നും കമൽ ശ്രമിച്ചില്ല. ധാരാളം ചെറുപ്പക്കാർക്ക് അഭിനയ മേഖലയില്‍ അവസരങ്ങൾ നൽകിയ ആളാണ് ഞാൻ. അവരിൽ മിക്കവരും സിനിമയിൽ സജീവമായി. കമലിനെപ്പോലെ ചുരുക്കും ചിലരേ അങ്ങനെയല്ലാതെ ഒതുങ്ങിപ്പോയിട്ടുള്ളൂ. കമൽ മരണപ്പെട്ടു എന്നു കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ആ മനോഹരമായ മുഖവും ചിരിയുമാണ്’’.– സംവിധായകൻ വിനയൻ ‘വനിത ഓൺലൈനോടു’ പറഞ്ഞു.
ചെന്നൈയിൽ വച്ചായിരുന്നു ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനായ കമലിന്റെ അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്. പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്.