‘യക്ഷി: ഫെയ്ത്ത്ഫുള്ളി യുവേഴ്സ്’, ‘നീലാകാശം പച്ച കടൽ ചുവന്ന ഭൂമി’, ‘ധീരം’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അവന്തിക മോഹൻ. സീരിയൽ രംഗത്തും താരം സജീവമാണ്. ഇപ്പോഴിതാ, താൻ നേരിട്ട ഒരു മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്

‘യക്ഷി: ഫെയ്ത്ത്ഫുള്ളി യുവേഴ്സ്’, ‘നീലാകാശം പച്ച കടൽ ചുവന്ന ഭൂമി’, ‘ധീരം’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അവന്തിക മോഹൻ. സീരിയൽ രംഗത്തും താരം സജീവമാണ്.

ഇപ്പോഴിതാ, താൻ നേരിട്ട ഒരു മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് തുടർച്ചയായി സന്ദേശങ്ങൾ അയച്ച കൗമാരക്കാർക്ക് താൻ നൽകിയ മറുപടികളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

‘ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ നിന്നെ കെട്ടിക്കോട്ടെ?’ എന്നായിരുന്നു കൗമാരക്കാരന്റെ ചോദ്യം.

‘നീ എന്നെ ശരിക്കും ചിരിപ്പിച്ചു കളഞ്ഞു. നിന്നെ കണ്ടാൽ ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു പയ്യനായേ തോന്നുന്നുള്ളൂ. നീ തിരഞ്ഞെടുത്ത സമയവും സാഹചര്യവും തെറ്റായിപ്പോയി, എങ്കിലും നിന്റെ ആ ആത്മവിശ്വാസം സമ്മതിച്ചു തരണമല്ലോ! അതുകൊണ്ട് ഇതൊക്കെ വിട്ടേക്ക്, നിന്റെ ഈ പ്രായം ആസ്വദിക്കൂ. ശരിയായ വ്യക്തി ശരിയായ സമയത്ത് നിന്റെ ജീവിതത്തിലേക്ക് കടന്നുവരും’ എന്നാണ് അവന്തിക നൽകിയ മറുപടി.

ADVERTISEMENT

‘ചേച്ചിയെ കല്യാണം കഴിക്കാൻ ഞാൻ ഉൾപ്പെടെ കേരളത്തിൽ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട്’ എന്നായിരുന്നു മറ്റൊരു ടീനേജ് പയ്യന്റെ മെസ്സേജ്. ഇതിന്, ‘ഈ കുട്ടിയുടെ ഒരു കാര്യം നോക്കൂ! എന്ത് ധൈര്യമാണ്! കണ്ടിട്ട് ഒരു ചെറിയ പയ്യനാണല്ലോ, ഞാൻ ശരിക്കും അമ്പരന്നുപോയി. കുട്ടി, ഒരു കാര്യം ശ്രദ്ധിക്കൂ, ഞാൻ വിവാഹിതയാണ്. നീ ഇപ്പോഴും ഹോംവർക്ക് ഒക്കെ ചെയ്ത് പഠിച്ചു നടക്കേണ്ട പ്രായത്തിലുമാണ്. എന്റെ ജീവിതം എന്ന സിനിമ മുഴുവനായി പൂർത്തിയായിക്കഴിഞ്ഞു, അതിലേക്ക് പുതിയൊരു നായകന്റെ എൻട്രി ഇനി സാധ്യമല്ല. അതുകൊണ്ട് നിന്റെ ഈ ആഗ്രഹം ആ ഭാവനയുടെ ഫോൾഡറിൽ തന്നെ ഇരിക്കട്ടെ കേട്ടോ. ഇപ്പോൾ നിന്റെ കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ’ എന്നാണ് അവന്തിക മറുപടി കുറിച്ചത്.

സോഷ്യൽ മീഡിയയിൽ വകതിരിവില്ലാതെ ഇടപെടുന്നവർക്ക് ശക്തമായ താക്കീതാണ് അവന്തികയുടെ പോസ്റ്റ്. കൗമാരക്കാർ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ അതിരുവിട്ടു പെരുമാറുന്നതിനെയും താരത്തിന്റെ ഈ ഇൻസ്റ്റഗ്രാം സ്‌റ്റോറി വെളിപ്പെടുത്തുന്നുണ്ട്.

ADVERTISEMENT
Avantika Mohan's Strong Response to Marriage Proposals:

Avantika Mohan's response to young marriage proposals is trending. The actress shared screenshots of messages from teenagers and her mature replies, highlighting the issue of inappropriate behavior on social media.

ADVERTISEMENT