താരസംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് നടി ശ്വേത മേനോൻ ശക്തമായ മറുപടി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്നും, അത് തടയാൻ ഏതറ്റം വരെയും പോകുമെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നൽകാനായി താൻ പണം വാങ്ങിയെന്ന ആരോപണത്തെയും ശ്വേത തള്ളിക്കളഞ്ഞു. അമ്മ സംഘടനയെ രാഷ്ട്രീയവും മതവും വർഗീയതയും ഉപയോഗിച്ച് വിഭജിക്കാൻ ശ്രമിക്കരുതെന്നും, കലാകാരന്മാരെ എപ്പോഴും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ് മലയാളികൾ സ്നേഹിച്ചിട്ടുള്ളതെന്നും അവർ ഓർമ്മിപ്പിച്ചു. യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നുവെന്നും, അഴിമതി ആരോപണങ്ങൾ പോലും ശ്രദ്ധിക്കപ്പെടുന്നില്ലെന്നും അവർ വേദനയോടെ സൂചിപ്പിച്ചു. താൻ നിലകൊള്ളുന്നിടത്തോളം കാലം സത്യം പുറത്തുവരുമെന്നും അമ്മയ്ക്ക് മികച്ച നേതൃത്വം ലഭിക്കുമെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടി ശ്വേത മേനോന്റെ ഏറ്റവും പുതിയ പ്രതികരണം ചർച്ചയാകുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ അമ്മയുടെ തലപ്പത്ത് ഒരിക്കലും വരില്ലെന്നും അങ്ങനെ സംഭവിക്കാതിരിക്കാന്‍ താന്‍ ഏതറ്റംവരെയും പോകുമെന്നും നിശബ്ദയാകില്ലെന്നും കീഴടങ്ങില്ലെന്നും പിന്തിരിഞ്ഞ് പോകില്ലെന്നും ശ്വേത ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT

‘ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ. ഒന്നാമത്… കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയപാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. Can someone please explain the logic behind this accusation? लॉजिक गया तेल लेने। ? രണ്ടാമത്…ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ ? ഇല്ല.

ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. AMMAയിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന. കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്.

ADVERTISEMENT

പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന ‘അഴിമതി ആരോപണങ്ങൾ’ പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!! എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല. I will go any extent to make sure of that. I will not be intimidated. I will not be silenced. I will not surrender. I will not back down. The truth deserves to be heard. AMMA deserves better'.Shwetha Menon,President, AMMA’ എന്നാണ് താരം കുറിച്ചത്.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നല്‍കാമെന്ന് പറഞ്ഞ് ശ്വേത ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ നടി മാല പാര്‍വതി ആരോപിച്ചത്. ഇതിനുള്ള മറുപടി കൂടിയാണ് ശ്വേതയുടെ പുതിയ പോസ്റ്റ്.

ADVERTISEMENT
Shwetha Menon's Strong Stand Against 'AMMA' Leadership Amidst Allegations:

Shwetha Menon has responded to allegations against her concerning the actors' association 'AMMA'. She stated that those facing serious accusations in the Hema Committee report will never hold top positions in AMMA, and she will go to any extent to prevent this. Menon also addressed accusations of accepting money from a national party for fielding candidates in elections, calling the logic behind it unclear. She emphasized that AMMA should not be divided by politics or religion, as Malayalis have always loved artists beyond caste, creed, or politics. Menon expressed concern that the real issues she raised, including corruption allegations, are not being discussed amidst this controversy, and vowed to continue fighting for the truth and a better AMMA.

ADVERTISEMENT