‘ബാച്ച്ലർ പാർട്ടി’യില് ‘കരോൾ’ ആയി ഹൻസിക കൃഷ്ണ; നസ്ലിന്റെ നായികയായി അരങ്ങേറ്റം Bachelor Party Deux New Poster Featuring Hansika Krishna
മലയാളത്തിലെ കൾട്ട് ക്ലാസിക് ചിത്രമായ 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗമായി അമൽ നീരദ് ഒരുക്കുന്ന 'ബാച്ച്ലർ പാർട്ടി ഡുഎക്സ്' നവംബർ 19-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ ഹൻസിക കൃഷ്ണ അവതരിപ്പിക്കുന്ന കരോൾ എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടൊവിനോ തോമസ്, നസ്ലിൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ഷൈൻ ടോം ചാക്കോ, ജ്യോതിർമയി തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവർ ചേർന്നാണ് ഈ വലിയ വിജയം പ്രതീക്ഷിക്കുന്ന ചിത്രം നിർമ്മിക്കുന്നത്.

അമൽ നീരദ് ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’ ലെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഹൻസിക കൃഷ്ണ അവതരിപ്പിക്കുന്ന കരോൾ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 19 നാണ് സിനിമയുടെ റിലീസ്. ഹൻസിക നായികയായെത്തുന്ന ആദ്യ സിനിമ കൂടിയാണിത്.
ടൊവിനോ തോമസ്, നസ്ലിൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ഷൈൻ ടോം ചാക്കോ, നദിയ മൊയ്ദു, രജിഷ വിജയൻ, ജ്യോതിർമയി എന്നിവരുടെ പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 2012 ൽ പുറത്തിറങ്ങി തരംഗമായി മാറിയ 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത് 14 വർഷങ്ങൾക്ക് ശേഷമാണ്.
റെഡ്- ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്.
യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.