‘പത്തൊൻപതാം നൂറ്റാണ്ട്’ ൽ വിഷ്ണു വിനയ് അവതരിപ്പിക്കുന്ന കണ്ണൻ കുറുപ്പ് എന്ന പൊലീസ് കഥാപാത്രത്തെ പരിചയപ്പെടുത്തി സംവിധായകൻ വിനയൻ. വിനയന്റെ കുറിപ്പ് – ‘പത്തൊൻപതാം നൂറ്റാണ്ട്’ ന്റെ പതിനെട്ടാമത്തെ character poster ഇന്നു റിലീസ് ചെയ്യുന്നു... തിരുവിതാംകൂറിന്റെ മുൻ പടനായകൻമാരിൽ ശ്രദ്ധേയനായിരുന്ന

‘പത്തൊൻപതാം നൂറ്റാണ്ട്’ ൽ വിഷ്ണു വിനയ് അവതരിപ്പിക്കുന്ന കണ്ണൻ കുറുപ്പ് എന്ന പൊലീസ് കഥാപാത്രത്തെ പരിചയപ്പെടുത്തി സംവിധായകൻ വിനയൻ.

വിനയന്റെ കുറിപ്പ് –

ADVERTISEMENT

‘പത്തൊൻപതാം നൂറ്റാണ്ട്’ ന്റെ പതിനെട്ടാമത്തെ character poster ഇന്നു റിലീസ് ചെയ്യുന്നു...

തിരുവിതാംകൂറിന്റെ മുൻ പടനായകൻമാരിൽ ശ്രദ്ധേയനായിരുന്ന പപ്പുക്കുറുപ്പിന്റെ പുത്രൻ കണ്ണൻ കുറുപ്പ് എന്ന പോലീസ് ഇൻസ്പെക്ടറെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പിനിയുടെ അധിനിവേശത്തോടെ പുത്തൻ ഉണർവ്വു നേടിയ തിരുവിതാംകൂർ പോലീസിലെ വ്യത്യസ്ത വ്യക്തിത്വമായ ഈ ഇൻസ്പെക്ടറെ വിഷ്ണു വിനയ് എന്ന യുവ നടനാണ് അവതരിപ്പിക്കുന്നത്...

ADVERTISEMENT

അധസ്ഥിതർക്കു വേണ്ടി പൊരുതിയ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കർ ഒരു വശത്തും, അയാളെ ഉൻമൂലനം ചെയ്യാൻ സർവ്വസന്നാഹത്തോടെ പടയൊരുക്കിയ നാടുവാഴികൾ മറു ഭാഗത്തും അണിനിരന്നപ്പോൾ കണ്ണൻ കുറുപ്പു സ്വീകരിച്ച നിലപാട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു..

വിഷ്ണു ആ കഥാപാത്രത്തോടു നീതി പുലർത്തിയിട്ടുണ്ട്..

ADVERTISEMENT

എൻെറ മകനായതുകൊണ്ട് വിഷ്ണുവിന് ആ വേഷം കൊടുത്തതല്ല മറിച്ച് അയാൾ ആ വേഷം ഭംഗിയാക്കും എന്നെനിക്കു തോന്നിയതു കൊണ്ടു മാത്രമാണ്.. ഇനി ചിത്രം കണ്ടുകഴിഞ്ഞ് നിങ്ങൾ വിലയിരുത്തുക..

ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് ഷൂട്ടിംഗ് പൂർത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി ഇനിയും നാലുമാസമെങ്കിലും എടുക്കും..2022 ഏപ്രിലിൽ ചിത്രം തീയറ്ററിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്..

ADVERTISEMENT