കീർത്തിയുടെ പാട്ടിന് ചുവട് വച്ച് മേനക, ഒപ്പം മരുമകൻ നിതിൻ മോഹനും: വിഡിയോ വൈറൽ
കീർത്തി സുരേഷും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രമാണ് മാർച്ച് 30നു റിലീസിനൊരുങ്ങുന്ന ‘ദസറ’. ചിത്രത്തിൽ കീർത്തി പാടിയഭിനയിക്കുന്ന ‘ചംകീല അഗലേശി’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ, വൈറലായ ആ ഗാനത്തിന് ചുവടുവെയ്ക്കുകയാണ് കീർത്തിയുടെ അമ്മയും നടിയുമായ മേനക. മേനകയുടെ രണ്ടു

കീർത്തി സുരേഷും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രമാണ് മാർച്ച് 30നു റിലീസിനൊരുങ്ങുന്ന ‘ദസറ’. ചിത്രത്തിൽ കീർത്തി പാടിയഭിനയിക്കുന്ന ‘ചംകീല അഗലേശി’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ, വൈറലായ ആ ഗാനത്തിന് ചുവടുവെയ്ക്കുകയാണ് കീർത്തിയുടെ അമ്മയും നടിയുമായ മേനക. മേനകയുടെ രണ്ടു വിഡിയോകളാണ് ശ്രദ്ധ നേടുന്നത്. ഒരു വിഡിയോയിൽ മേനകയ്ക്ക് ഒപ്പം ചുവടു വയ്ക്കുന്ന മൂത്തമകൾ രേവതി സുരേഷിന്റെ ഭർത്താവ് നിതിൻ മോഹനെയും കാണാം.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ദസറ നിർമ്മിക്കുന്നത്. നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധായകൻ. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.