നടി വൈഭവി ഉപാധ്യായ കാറപകടത്തിൽ മരിച്ചു
നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു. 32 വയസായിരുന്നു. നിര്‍മാതാവ് ജെ.ഡി.മജേതിയയാണ് മരണ വിവരം പുറത്തുവിട്ടത്. ജനപ്രിയ ഹിന്ദി ടിവി ഷോ ആയ സാരാഭായി വേഴ്സസ് സാരാഭായിയിലെ വൈഭവി ഉപാധ്യായുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷോയിലെ വൈഭവിയുടെ ജാസ്മിൻ എന്ന കഥാപാത്രം വലിയ പ്രേക്ഷക ശ്രദ്ധ

നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു. 32 വയസായിരുന്നു. നിര്‍മാതാവ് ജെ.ഡി.മജേതിയയാണ് മരണ വിവരം പുറത്തുവിട്ടത്. ജനപ്രിയ ഹിന്ദി ടിവി ഷോ ആയ സാരാഭായി വേഴ്സസ് സാരാഭായിയിലെ വൈഭവി ഉപാധ്യായുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷോയിലെ വൈഭവിയുടെ ജാസ്മിൻ എന്ന കഥാപാത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഹിമാചൽ പ്രദേശിലെ ബഞ്ചാറിൽ വച്ചാണ് വാഹനാപകടം ഉണ്ടായതെന്നാണ് വിവരം. യാത്രമധ്യേ വൈഭവി സഞ്ചരിച്ചിരുന്ന കാർ 50 അടി താഴ്ചയുള്ള താഴ്‍വരയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രദേശ വാസികള്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും വൈഭവി മരണപ്പെട്ടിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
അപകട സമയത്ത് വൈഭവിയുടെ പ്രതിശ്രുത വരനും ഒപ്പമുണ്ടായിരുന്നു.അപകടത്തിൽ പ്രതിശ്രുത വരൻ ജയ് സുരേഷ് ഗാന്ധി അദ്ഭുതകരമായി രക്ഷപ്പെട്ടു. ജയ്‍യുടെ ഫോർച്യൂണർ കാറാണ് അപകടത്തിൽ പെട്ടത്.
2020ൽ ദീപിക പദുക്കോണിനൊപ്പം ഛപ്പക്, 2023ൽ ടിമിർ എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു.