‘ഈ നടന് ഇന്‍ഡസ്ട്രിയിലും പുറത്തും നല്ല ഇമേജാണ്, പക്ഷേ അയാളുടെ ഇടപെടല്‍ വളരെ മോശമാണ്’: തുറന്നടിച്ച് ധ്യാൻ ശ്രീനിവാസൻ
പൊതു മധ്യത്തില്‍ വളരെ നല്ല ഇമേജുള്ള മുന്‍ നിര നടന്മാരുടെ സിനിമയ്ക്കുള്ളിലെ ഇടപെടലുകള്‍ പലതും മോശമാണെന്നും മലയാളത്തിൽ അടുത്തിടെ ഒരു നടൻ മൂലം സംവിധായകൻ ഏറെ ബുദ്ധിമുട്ടിയെന്നും ധ്യാൻ ശ്രീനിവാസൻ. ‘എന്റെ അടുത്തൊരു സുഹൃത്ത് സംവിധാനം ചെയ്ത സിനിമയിലെ നടന്‍ ആ ചിത്രത്തില്‍ വലിയ രീതിയില്‍ ഇടപെടല്‍

പൊതു മധ്യത്തില്‍ വളരെ നല്ല ഇമേജുള്ള മുന്‍ നിര നടന്മാരുടെ സിനിമയ്ക്കുള്ളിലെ ഇടപെടലുകള്‍ പലതും മോശമാണെന്നും മലയാളത്തിൽ അടുത്തിടെ ഒരു നടൻ മൂലം സംവിധായകൻ ഏറെ ബുദ്ധിമുട്ടിയെന്നും ധ്യാൻ ശ്രീനിവാസൻ.
‘എന്റെ അടുത്തൊരു സുഹൃത്ത് സംവിധാനം ചെയ്ത സിനിമയിലെ നടന്‍ ആ ചിത്രത്തില്‍ വലിയ രീതിയില്‍ ഇടപെടല്‍ നടത്തുമായിരുന്നു. സിനിമ നന്നാക്കാന്‍ വേണ്ടിയാണ് നടന്‍ ഇടപെടുന്നതെങ്കില്‍ പോലും ഒരു സംവിധായകനെ സംബന്ധിച്ച് അത് മാനസികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ആ സിനിമ എഡിറ്റ് ചെയ്ത് കഴിഞ്ഞ ശേഷം ആ നടന്‍ സംവിധായകനോട് പറഞ്ഞത്, ‘എന്റെ സിനിമാ കരിയറില്‍ ബോംബ് സമ്മാനിച്ചതിന് നന്ദി’ എന്നായിരുന്നു. പക്ഷേ ആ സിനിമ ഓടി. സിനിമ ഹിറ്റായ ശേഷം സംവിധായകനെ ആ നടന്‍ വിളിച്ചു, ‘ആ പടം ഹിറ്റായല്ലോ, വേറെ സംവിധായകനായിരുന്നു ഇത് ചെയ്തിരുന്നതെങ്കിൽ സൂപ്പര്‍ ഡ്യൂപ്പർ ഹിറ്റ് ആയെനെ’ എന്നാണ് പറഞ്ഞത്. സിനിമ ഹിറ്റ് ആയിട്ടും സംവിധായകനെ അഭിനന്ദിക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ നടന് ഇന്‍ഡസ്ട്രിയിലും പുറത്തും നല്ല ഇമേജാണ് ഉള്ളത്. പക്ഷേ അയാളുടെ ഇടപെടല്‍ വളരെ മോശമാണ്. ഇങ്ങനെ കുറേ കോംപ്ലക്സ് ആയുള്ള നടന്മാർ ഇവിടെ ഉണ്ട്’.– പുതിയ ചിത്രമായ ‘നദികളില്‍ സുന്ദരി യമുന’യുടെ പ്രെമോഷന്റെ ഭാഗമായി മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.