പ്രകാശ് വർമ എന്ന പേര് ഇന്ത്യയിലെ പരസ്യചിത്ര നിർമാണ രംഗത്ത് പ്രശസ്തവും പ്രസക്തവുമാണ്. ഇപ്പോഴിതാ, മോഹൻലാല്‍ – തരുണ്‍ മൂർത്തി ടീമിന്റെ ‘തുടരും’ സിനിമയിലൂടെ നടൻ എന്ന നിലയിലും അദ്ദേഹം തന്റെ തുടക്കം ഗഭീരമാക്കിയിരിക്കുന്നു. ചിത്രത്തിൽ ജോർജ് സാറായി തകർപ്പൻ പ്രകടനമാണ് പ്രകാശിന്റേത്. ഒരു കാലത്ത് പ്രേക്ഷകരെ

പ്രകാശ് വർമ എന്ന പേര് ഇന്ത്യയിലെ പരസ്യചിത്ര നിർമാണ രംഗത്ത് പ്രശസ്തവും പ്രസക്തവുമാണ്. ഇപ്പോഴിതാ, മോഹൻലാല്‍ – തരുണ്‍ മൂർത്തി ടീമിന്റെ ‘തുടരും’ സിനിമയിലൂടെ നടൻ എന്ന നിലയിലും അദ്ദേഹം തന്റെ തുടക്കം ഗഭീരമാക്കിയിരിക്കുന്നു. ചിത്രത്തിൽ ജോർജ് സാറായി തകർപ്പൻ പ്രകടനമാണ് പ്രകാശിന്റേത്.

ഒരു കാലത്ത് പ്രേക്ഷകരെ അതിശയിപ്പിച്ച ശ്രദ്ധേയ പരസ്യചിത്രങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമാണ് പ്രകാശ് വർമ. ബെംഗളൂരു ആസ്ഥാനമായ പരസ്യചിത്രനിർമാണ സ്ഥാപനം ‘നിർവാണ’യുടെ സ്ഥാപകനുമാണ്. വി.കെ പ്രകാശിന്റെ പരസ്യ ചിത്രങ്ങളിൽ സംവിധാനസഹായിയായിരുന്ന പ്രകാശ് വർമ്മ 2001ലാണ് നിർവാണ ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ ഐപ്പാണ് സ്ഥാപനത്തിന്റെ സഹഉടമ. ഇന്ന് ഇന്ത്യൻ പരസ്യനിർമാണ രംഗത്ത് മുൻനിരയിലാണ് നിർവാണ.

ADVERTISEMENT

രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ വൊഡോഫോൺ സൂസൂ സിരീസ് പരസ്യങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഒരു കുട്ടിയേയും പഗ്ഗ്‌ എന്ന നായക്കുട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഹച്ചിനു വേണ്ടി ഒരുക്കിയ പരസ്യവും ജനപ്രിയമായി. കാമെറി, ബിസ്‍ലെരി, കിറ്റ്കാറ്റ്, ഐഫോണ്‍, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി പ്രകാശ് വര്‍മ പരസ്യചിത്രങ്ങള്‍ ഒരുക്കി. ദുബായി ടൂറിസത്തിനു വേണ്ടി ഷാറുഖ് ഖാനെ അവതരിപ്പിച്ച പരസ്യവും ശ്രദ്ധ നേടി.

ആലപ്പുഴ എസ്ഡി കോളജിൽ നിന്നും ‍ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ലോഹിതദാസ്, വിജി തമ്പി എന്നിവരുടെ സംവിധാനസഹായിയായി പ്രവർത്തിച്ച പ്രകാശ് വർമ ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ ‘ഏഴ് സുന്ദര രാത്രികളുടെ’ നിർമാതാവുമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT