സിനിമാ സെറ്റില്‍ താൻ നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞ്, ലഹരിക്കെതിരായ സജീവ ചർച്ചകൾക്ക് ഊർജം പകർന്ന നടി വിൻ സി അലോഷ്യസിനെ അഭിനന്ദിച്ച് മുതിർന്ന നടിയും സംവിധായികയുമായ രേവതി. ‘വിൻ സിക്ക് അഭിനന്ദനങ്ങൾ. സിനിമാ നിർമാണ മേഖല മറ്റേതൊരു പ്രഫഷനൽ ആയ ജോലിസ്ഥലത്തെപ്പോലെ തന്നെ അച്ചടക്കം ആവശ്യമുള്ള ഒരു പ്രഫഷനൽ

സിനിമാ സെറ്റില്‍ താൻ നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞ്, ലഹരിക്കെതിരായ സജീവ ചർച്ചകൾക്ക് ഊർജം പകർന്ന നടി വിൻ സി അലോഷ്യസിനെ അഭിനന്ദിച്ച് മുതിർന്ന നടിയും സംവിധായികയുമായ രേവതി.

‘വിൻ സിക്ക് അഭിനന്ദനങ്ങൾ. സിനിമാ നിർമാണ മേഖല മറ്റേതൊരു പ്രഫഷനൽ ആയ ജോലിസ്ഥലത്തെപ്പോലെ തന്നെ അച്ചടക്കം ആവശ്യമുള്ള ഒരു പ്രഫഷനൽ ഇടമാണെന്ന് നമ്മൾ തിരിച്ചറിയേണ്ട സമയമാണിത്. എല്ലാവരും ഇത് മനസ്സിലാക്കുകയും നമ്മുടെ ജോലിസ്ഥലത്ത് അന്തസ്സോടെയും ബഹുമാനത്തോടെയും പെരുമാറുകയും ചെയ്യേണ്ടത് പ്രധാനമാണ്. വളരെയധികം ധൈര്യത്തോടെ വിൻ സിയെപ്പോലുള്ള സ്ത്രീകൾ ശബ്ദമുയർത്തുമ്പോൾ നിയമം അവരെ പിന്തുണയ്ക്കുകയും സമയപരിധിയോടെ ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം.

ADVERTISEMENT

വർഷങ്ങളോളം നീതി വൈകുന്നത് നീതി നിഷേധമാണ്. മിക്ക സ്ത്രീകളും ചില പുരുഷന്മാരും ദുരുപയോഗവും ആക്രമണവും സഹിക്കുന്നത്തിനു കാരണം തുറന്നു പറയുന്നതുകാരണം ജോലി നിഷേധിക്കപ്പെടുകയും നിയമം വെറും നോക്കുകുത്തിയായി മാറുകയും എളുപ്പം നിശബ്ദമാക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ്. വിളിച്ചുപറയുന്നത് ‘ജോലി വേണ്ട’ എന്നാണ് അർഥമാക്കുന്നത്, നിയമം ഒറ്റപ്പെട്ട വ്യക്തിയാണ്, അവനെ എളുപ്പത്തിൽ നിശബ്ദനാക്കാൻ കഴിയും. ഇത്തവണയെങ്കിലും നിയമം മാതൃകാപരമായ നടപടിയെടുത്ത് നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു’.– രേവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സിനിമാസെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് നടി വിൻ സി. അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടിയുണ്ടാകും എന്ന പത്രറിപ്പോർട്ടിന്റെ ചിത്രം പങ്കു വച്ചുകൊണ്ടാണ് രേവതി വിൻ സിയെ അഭിനന്ദിച്ച് കുറിപ്പിട്ടത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT