നടി ആര്യയുടെയും ബിഗ് ബോസ് താരം സിബിൻ ബെഞ്ചമിന്റെയും വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ ഇവരുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ആര്യയുടെ സഹോദരി അഞ്ജന സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. ‘ഒരുപക്ഷേ എൻഗേജ്മെന്‍റ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന അവസാനത്തെ ആളായിരിക്കും ഞാൻ. എനിക്ക്

നടി ആര്യയുടെയും ബിഗ് ബോസ് താരം സിബിൻ ബെഞ്ചമിന്റെയും വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ ഇവരുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ആര്യയുടെ സഹോദരി അഞ്ജന സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.

‘ഒരുപക്ഷേ എൻഗേജ്മെന്‍റ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന അവസാനത്തെ ആളായിരിക്കും ഞാൻ. എനിക്ക് അത് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ദിവസം ആയിരുന്നു, കോർ മെമ്മറി എന്നു തന്നെ പറയാം. അതുകൊണ്ടാണ് ഇത്രയും സമയം എടുത്തത്. നിങ്ങൾ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാൽ അത് നടക്കും എന്ന് പറയാറില്ലേ ?. അതുപോലെ ഞാൻ വർഷങ്ങളായി തീവ്രമായി ആഗ്രഹിച്ച ഒരു കാര്യമാണ് ഇത്. അവളുടെ വിവാഹദിനം. ഒടുവിൽ അത് സംഭവിച്ചു. ഇത് വിവാഹനിശ്ചയം മാത്രമാണെന്ന് എനിക്കറിയാം, പക്ഷേ ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേക ദിവസമാണ്. ഞങ്ങളെ കൂടാതെ ഈ ദിവസത്തിനായി കാത്തിരുന്ന മറ്റൊരാൾ ഉണ്ടായിരുന്നു. അച്ഛൻ. ഇപ്പോൾ അച്ഛൻ സന്തോഷിക്കുന്നുണ്ടാകും.

ADVERTISEMENT

നീയെനിക്ക് നമ്മുടെ അമ്മയോളം തന്നെ പ്രിയപ്പെട്ടവളാണ്. നീ ഹൃദയം തുറന്ന് പുഞ്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് ആത്മാർത്ഥമായി സന്തോഷമുണ്ട്. നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ല എന്നറിയുമ്പോൾ, ഡാഡ പറയാറുള്ളത് പോലെ ഒടുവിൽ നീ ജീവിതത്തിൽ സെറ്റിലാവുന്നത് കാണുമ്പോൾ, സന്തോഷം തോന്നുന്നു. നമ്മൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു കാര്യം പറയാം, എന്തൊക്കെ സംഭവിച്ചാലും നിന്റെ ബലമായി ഞാൻ എപ്പോഴും കൂടെയുണ്ടാകും’.– അഞ്ജന കുറിച്ചു.

ADVERTISEMENT
ADVERTISEMENT