മമ്മൂട്ടി കമ്പനി നിർമിച്ച്, രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ആരോ’ എന്ന ഹ്രസ്വചിത്രത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സംവിധായകൻ ശ്യാമപ്രസാദും മഞ്ജു വാരിയരും പ്രധാന വേഷങ്ങളിെലത്തിയ ഈ കുഞ്ഞു സിനിമയ്ക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ കുറിപ്പ് എത്തിയത്.

ജോയ് മാത്യുവിന്റെ കുറിപ്പ് –

ADVERTISEMENT

‘ആരോ’, ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ ഭൂമി മലയാളത്തിൽ ഉണ്ടെന്നറിഞ്ഞത് രഞ്ജിത്തിന്റെ ‘ആരോ’ എന്ന ഷോർട് ഫിക്‌ഷന്റെ യൂട്യൂബ് റിലീസിങ് കഴിഞ്ഞപ്പോഴാണ്. ചിലർക്ക് അസഹിഷ്ണുത, ചിലർക്ക് വ്യക്തി വിരോധം, ചിലർക്ക് വെറും പരിഹാസം.

തർക്കോവ്സ്കി തലക്ക് പിടിച്ചവർക്കും കിസ്ലോവ്സ്കിയെ കീശയിലാക്കി കൊണ്ടുനടക്കുന്നവർക്കും ഗൊദാർദിൽ പിഎച്ച്ഡി എടുത്തവർക്കും ഉള്ളതല്ല ‘ആരോ’ എന്ന് ആരെങ്കിലും ഇവർക്ക് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും.

ADVERTISEMENT

ചില തോന്നലുകൾ, ഭ്രമങ്ങൾ അല്ലെങ്കിൽ വിഭ്രമങ്ങൾ ഇതൊക്കെ എല്ലാ മനുഷ്യരിലും കൂടിയും കുറഞ്ഞുമിരിക്കും-ആ അർഥത്തിൽ രണ്ടാമതും മൂന്നാമതും കാണുവാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് നല്ല കലാസൃഷ്ടികളുടെ പ്രത്യേകതയാണ്-അതുകൊണ്ടാണ് അത്ര വ്യാജൻ അല്ലാത്ത ഞാൻ ഈ കാവ്യത്തെ ഇഷ്ടപ്പെടുന്നത്. അത് എത്ര ജനപ്രിയമായി എന്ന് അതിൽ തന്നെ അറിയാനും കഴിയും.

Joy Mathew Praises Ranjith's 'Aaro' Short Film:

Aaro short film directed by Ranjith and produced by Mammootty Company is receiving praise from Joy Mathew. The film, starring Shyamaprasad and Manju Warrier, has faced criticism, but Joy Mathew's note highlights the film's artistic value and its ability to evoke feelings in viewers.

ADVERTISEMENT
ADVERTISEMENT