അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള അത്ഭുത ബാലിക...14 വയസ്സിൽ, പിറന്നാൾ ദിനത്തിൽ വിമാനം തകർന്നു മരണം: തരുണിയുടെ ഓർമയിൽ വിനയൻ Remembering Taruni Sachdev: A Malayalam Cinema Gem
പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ഹൊറർ കോമഡി സിനിമ വെള്ളിനക്ഷത്രത്തിൽ പ്രധാന വേഷത്തിലെത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന ബാലനടിയാണ് തരുണി സച്ച്ദേവ്. വിനയൻ തന്നെ സംവിധാനം ചെയ്ത സത്യത്തിലും പൃഥ്വിരാജിനൊപ്പം തരുണി അഭിനയിച്ചിരുന്നു. എന്നാല്‍ 14 വയസ്സിൽ, 2012– ൽ നേപ്പാളിൽ വച്ചുണ്ടായ

പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ഹൊറർ കോമഡി സിനിമ വെള്ളിനക്ഷത്രത്തിൽ പ്രധാന വേഷത്തിലെത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന ബാലനടിയാണ് തരുണി സച്ച്ദേവ്. വിനയൻ തന്നെ സംവിധാനം ചെയ്ത സത്യത്തിലും പൃഥ്വിരാജിനൊപ്പം തരുണി അഭിനയിച്ചിരുന്നു. എന്നാല്‍ 14 വയസ്സിൽ, 2012– ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ തരുണി മരണപ്പെട്ടു.
ഇപ്പോഴിതാ, തരുണി സച്ച്ദേവിന്റെ ഓർമകൾ പങ്കുവച്ച് വിനയൻ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വൈറലാകുന്നത്.
‘നാലു വയസ്സുള്ളപ്പോഴാണ് തരുണി മോൾ ‘വെള്ളിനക്ഷത്രം’ എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്. ആ വർഷം തന്നെ ‘സത്യ’ത്തിലും തരുണി അഭിനയിച്ചു... രണ്ടിലും പൃഥ്വിരാജായിരുന്നു നായകൻ... ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 14 വയസ്സുള്ളപ്പോൾ 2012ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു’.– വിനയൻ കുറിച്ചു.
‘വെളളിനക്ഷത്രം’ ചിത്രീകരണവേളയില്‍ പകർത്തിയ തരുണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിനയന്റെ കുറിപ്പ്.
വ്യവസായിയായ ഹരീഷ് സച്ച് ദേവിന്റെയും ഗീതയുടെയും മകളായി 1998മെയ് 14ന് മുംബൈയിലാണ് തരുണി ജനിച്ചത്. വെള്ളിനക്ഷത്രത്തിന് ശേഷം നിരവധി സിനിമകളിൽ തരുണി അഭിനയിച്ചു. 2012 മേയ് 14ന് തന്റെ പതിനാലാം ജന്മദിനത്തില്‍ നേപ്പാളിലെ പൊഖാറയില്‍ നിന്നും ജോംസോം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് അഗ്നി എയര്‍ ഡോര്‍ണിയര്‍ 228 എന്ന വിമാനത്തില്‍ അമ്മ ഗീതയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന തരുണി വിമാനം തകര്‍ന്ന് മരണപ്പെട്ടു.