കലാഭവൻ മണിയുടെ ആഗ്രഹം പോലെ മകൾ മകൾ ശ്രീലക്ഷ്മി എന്ന പാപ്പ ഡോക്ടർ ആയി. മണി ഓർമയായി പത്ത് വർഷം പിന്നിടുമ്പോഴാണ് മണിയുടെ സഹോദരനായ ഡോ. ആർഎൽവി രാമകൃഷ്ണൻ ഈ സന്തോഷം പങ്കുവച്ചത്. ‘ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകൾ ഡോക്ടർ ആയി. പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകൾ എംബിബിഎസ് കഴിഞ്ഞ്

കലാഭവൻ മണിയുടെ ആഗ്രഹം പോലെ മകൾ മകൾ ശ്രീലക്ഷ്മി എന്ന പാപ്പ ഡോക്ടർ ആയി. മണി ഓർമയായി പത്ത് വർഷം പിന്നിടുമ്പോഴാണ് മണിയുടെ സഹോദരനായ ഡോ. ആർഎൽവി രാമകൃഷ്ണൻ ഈ സന്തോഷം പങ്കുവച്ചത്.

‘ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകൾ ഡോക്ടർ ആയി. പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകൾ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു. എന്നെ സംബന്ധിച്ചടത്തോളം എനിക്കും വളർന്നു വരാനുള്ള വലിയൊരു സാഹചര്യം ചേട്ടൻ ഒരുക്കിയിരുന്നു.

ADVERTISEMENT

ഡോക്ടറേറ്റ് കിട്ടി, കലാമണ്ഡലത്തിൽ അസി. പ്രഫസറായി ജോലി ലഭിച്ചു. ഇതൊക്കെ അദ്ദേഹത്തിനെ, അദ്ദേഹത്തിന്റെ ചിന്തകളെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഒട്ടും പതറാതെ മുന്നോട്ടു പോയതു കൊണ്ടാണ്. ഇടയ്ക്ക് എവിടെയൊക്കെയോ പതറിയിരുന്നു, മനസ്സ് വിഷമിച്ചു പോയിരുന്നു. അതിനെയൊക്കെ നിയന്ത്രണത്തിലാക്കി, ചേട്ടന്റെ ആഗ്രഹപ്രകാരം മുന്നോട്ടുപോകാനായി’.– ആർഎൽവി രാമകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു.

എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു മണിയുടെ ഏക മകൾ ശ്രീലക്ഷ്മി. കലാഭവന്‍ മണിയുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും മകളെ ‍ഡോക്ടറാക്കുക എന്നതും.

ADVERTISEMENT

അച്ഛന്റെ മരണം നല്‍കിയ വേദനയിലാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതിയതും അഞ്ച് എ പ്ലസും ഒരു ബി പ്ലസും അടക്കം നേടുന്നതും. തുടര്‍ന്ന് പ്ലസ് ടുവിനും മികച്ച മാര്‍ക്ക് വാങ്ങി. രണ്ടു വര്‍ഷത്തോളം കാത്തിരുന്ന് എന്‍ട്രന്‍സ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടി. മകള്‍ക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളജിന് തൊട്ടടുത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിക്കുകയാണ് അമ്മ നിമ്മി.

Kalabhavan Mani's Daughter Becomes a Doctor, Fulfilling His Last Wish:

Sreelakshmi, the daughter of late Malayalam actor Kalabhavan Mani, has fulfilled her father's dream of becoming a doctor. She has completed her MBBS and is now practicing medicine, embodying her father's wish to serve the poor.

ADVERTISEMENT