വിവാഹം ഡിവോഴ്സിൽ എത്തുമെന്നത‍് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡിവോഴ്സിന് ശേഷമുണ്ടായ ജീവിതത്തിൽ നിന്നു പുറത്തു വരാൻ ഒരുപാട് സമയം എടുത്തെന്നും നടൻ ഭഗത് മാനുവൽ. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്ന ആ കാലഘട്ടത്തെ കുറിച്ച് ഷെഫ് നളനു നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്. ‘‘വിവാഹം

വിവാഹം ഡിവോഴ്സിൽ എത്തുമെന്നത‍് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡിവോഴ്സിന് ശേഷമുണ്ടായ ജീവിതത്തിൽ നിന്നു പുറത്തു വരാൻ ഒരുപാട് സമയം എടുത്തെന്നും നടൻ ഭഗത് മാനുവൽ. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്ന ആ കാലഘട്ടത്തെ കുറിച്ച് ഷെഫ് നളനു നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്.

‘‘വിവാഹം ഡിവോഴ്സിൽ എത്തുമെന്നത‍് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എറണാകുളത്ത് തന്നെയുള്ള ഒരു പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തത്. സിനിമയിലേക്ക് വന്നശേഷമായിരുന്നു വിവാഹം. ഒരു മകനുണ്ട്. അവൻ എനിക്കൊപ്പമാണ്. പ്രാർഥനയും മറ്റുമായി മുന്നോട്ട് പോയിരുന്ന കുടുംബമായിരുന്നു എന്റേത്. പണ്ട് നക്സലേറ്റായിരുന്ന അപ്പൻ പിന്നീട് കരിസ്മാറ്റിക്കായി മാറുകയായിരുന്നു.

ADVERTISEMENT

അങ്ങനെയൊരു അപ്പന്റെ മകനായി ജീവിച്ച് വന്നിട്ട് പെട്ടന്ന് വിവാഹമോചനം പോലൊന്ന് ജീവിതത്തിൽ സംഭവിച്ചപ്പോൾ പിടിച്ചാൽ കിട്ടിയില്ല. ഞാൻ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. ഡിവോഴ്സ് എന്നത് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. ഒരുപാട് പ്രശ്നങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു. എന്റേത് പ്രണയ വിവാഹമായിരുന്നു. ഡിവോഴ്സിന് ശേഷമുണ്ടായ ജീവിതത്തിൽ നിന്ന് പുറത്ത് വരാൻ ഒരുപാട് സമയം എടുത്തു. മകൻ ഒപ്പമുണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹമായിരുന്നു. എന്റെ അപ്പയും അമ്മയുമാണ് അവനെ വളർത്തിയതും വലുതാക്കിയതും’’.– ഭഗത് പറഞ്ഞു.

എന്റെ ഈ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് നിവിൻ അടക്കമുള്ള സുഹൃത്തുക്കളെല്ലാം നല്ല ബിസിയായിരുന്നു. ഞാൻ ബിസിയാണെന്ന് അവരും കരുതി. അങ്ങനെ അങ്ങനെ ഒറ്റപ്പെട്ട് നിന്ന് തന്നെയിരുന്ന് കള്ളു കുടി ആരംഭിച്ചു. ലൈഫ് കുറേ അങ്ങ് കയ്യിൽ നിന്നും പോയി. അതിൽ നിന്നെല്ലാം എന്നെ മാറ്റി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും കൂട്ടുകാർ തന്നെയാണ്.

ADVERTISEMENT

ആത്മഹത്യയുടെ വക്കിലായിരുന്നു ഞാൻ. അന്ന് ഡോർ തള്ളി തുറന്ന് കയറി വന്ന രണ്ട് സുഹൃത്തുക്കളാണ് സംവിധായകൻ മനുവും ജിയോയുമൊക്കെ. അന്ന് മുതൽ അവന്മാർ ഉറങ്ങുന്നത് പോലും എനിക്കൊപ്പമായിരുന്നു. ആറ്, ഏഴ് മാസം അങ്ങനെയായിരുന്നു. ഓരോ സമയത്തും ഓരോ മാലാഖമാർ ഇതുപോലെ കൂട്ടുകാരുടെ രൂപത്തിൽ എന്റെ ജീവിതത്തിലേക്ക് വരാറുണ്ട്.

അതുപോലെ പ്രിയപ്പെട്ട സുഹൃത്താണ് അജുവും. എല്ലാ ദിവസവും അവന് ഞാൻ ഗുഡ് മോണിങ് അയക്കും. അജു മറുപടി അയയ്ക്കാറില്ല. പക്ഷേ ഏതെങ്കിലും ഒരു ദിവസം മെസേജ് മുടങ്ങിയാൽ ഉടനെ അവന്റെ കോൾ വരും. അത് എനിക്ക് ഒരു ധൈര്യമാണ്. അതുപോലെ തന്നൊണ് മിഥുനും. ഇതൊക്കെ ഞാൻ നേടിയെടുത്ത സമ്പാദ്യമാണ്. ഒരു വിവാഹ ജീവിതം തകർന്നു എന്നതുകൊണ്ട് ജീവിതം തീരില്ല. നമുക്ക് വേണ്ടതിനെ ദൈവം കൊണ്ട് തരും’’.– ഭഗത് പറയുന്നു.

ADVERTISEMENT

ഏഴ് വർഷം മുമ്പ് ഞാൻ വീണ്ടും ഒരു വിവാഹം കഴിച്ചു. അവൾ എനിക്ക് എല്ലാ സപ്പോർട്ടുമായി ഒപ്പമുണ്ടെന്ന് ഭഗത്. വീട്ടുകാർ ആലോചിച്ചു വന്ന വിവാഹമാണ്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. കോവിഡിനുശേഷം അമ്മയ്ക്കു വയ്യാണ്ടായതും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി. എന്റെ കൂട്ടുകാർ തന്നെയാണ് അമ്മ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണമെന്നും താരം.

കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനാണ് ഇപ്പോൾ ഭഗതിന്റെ ഭാര്യ‌.

Bhagat Manuel's Candid Revelation About Divorce and Depression:

Bhagat Manuel opens up about his divorce and the difficult period that followed, including suicidal thoughts. He credits his friends for helping him overcome this challenging phase and return to life.

ADVERTISEMENT