‘എല്ലാ പെരുന്നാളിനും പള്ളിയിൽ നിന്നിറങ്ങി ഈ കടവിൽ കൊണ്ടുവരും, ഇന്നേക്ക് 231 ദിവസം...’: നവാസിന്റെ വിഡിയോ Remembering Kalabhavan Nawaz: A Heartfelt Tribute from His Son
മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിൽ നിന്നു പ്രിയപ്പെട്ടവരും പ്രേക്ഷകരും മുക്തരായിട്ടില്ല. അടുത്തിടെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം ആ പ്രതിഭയെ തട്ടിയെടുത്തത്. നടി രഹ്നയാണ് നവാസിന്റെ ഭാര്യ. ഇവർക്ക് മൂന്നു മക്കളാണ്. ഇപ്പോഴിതാ, നവാസിനെക്കുറിച്ച് മകൻ

മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിൽ നിന്നു പ്രിയപ്പെട്ടവരും പ്രേക്ഷകരും മുക്തരായിട്ടില്ല. അടുത്തിടെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം ആ പ്രതിഭയെ തട്ടിയെടുത്തത്. നടി രഹ്നയാണ് നവാസിന്റെ ഭാര്യ. ഇവർക്ക് മൂന്നു മക്കളാണ്. ഇപ്പോഴിതാ, നവാസിനെക്കുറിച്ച് മകൻ റിഹാൻ നവാസ് പങ്കുവച്ച കുറിപ്പാണ് വൈറൽ.
‘വാപ്പിച്ചി അവസാനം എന്നെ കോള്‍ ചെയ്തത് ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു. അന്ന് ഇതേ സ്ഥലത്ത് ഇരുന്നാണ് ഞാന്‍ വര്‍ത്തമാനം പറഞ്ഞത്. ആ കോള്‍ കഴിഞ്ഞിട്ട് ഇന്നേക്ക് 231 ദിവസം കടന്നു’ എന്നാണ് റിഹാന്‍ കുറിച്ചത്. നിരവധിയാളുകളാണ് പോസ്റ്റിന് താഴെ റിഹാനെ ആശ്വസിപ്പിച്ച് കമന്റുകളുമായി എത്തിയത്. മോനെ എന്ത് സഹായത്തിനും ഞങ്ങള്‍ ഇവിടെയുണ്ട്. ഞാന്‍ എന്റെ നമ്പര്‍ പേഴ്‌സണല്‍ മെസേജായി ഇട്ടിട്ടുണ്ട്. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം. ഏത് സമയത്താണെങ്കിലും. നവാസിക്ക എന്റെ സഹോദരനാണെന്നായിരുന്നു സംവിധായകൻ ജിസ് ജോയി കമന്റിട്ടത്.
‘എല്ലാ പെരുന്നാളിനും പള്ളിയിൽ നിന്നിറങ്ങി വാപ്പിച്ചി ഞങ്ങളെ ഈ കടവിൽ കൊണ്ടുവരും.
ഇത് കഴിഞ്ഞ പെരുന്നാളിന് ഇവിടെ വന്നപ്പോൾ എടുത്ത video ആണ്.
വാപ്പിച്ചി ഞങ്ങൾക്ക് പറഞ്ഞു തന്ന എല്ലാ പാഠങ്ങൾക്കും നന്ദി.
vappichi you always with us’ എന്ന കുറിപ്പോടെ ഒരു വിഡിയോ നവാസിന്റെ ഫെയ്സ്ബുക്ക് പേജിൽ മക്കൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. നവാസിന്റെ വിഡിയോയാണിത്.