‘നമ്മളിൽ എത്ര സ്ത്രീകൾ ഒരു ചിത്രം പങ്കുവയ്ക്കുന്നതിന് മുൻപ് ദിവസങ്ങളോളം അത് നോക്കി ആലോചിച്ചിരുന്നിട്ടുണ്ടാകും’: ചിത്രം വൈറൽ Surbhi Vishnu's Empowering Swimsuit Photo Sparks Conversation
സ്വിം സ്യൂട്ട് ധരിച്ചുള്ള തന്റെ മനോഹരമായ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി സുരഭി വിഷ്ണു. ‘നമ്മളിൽ എത്ര സ്ത്രീകൾ ഒരു ചിത്രം പങ്കുവയ്ക്കുന്നതിന് മുൻപ് ദിവസങ്ങളോളം അത് നോക്കി ആലോചിച്ചിരുന്നിട്ടുണ്ടാകും? എനിക്കും അത് അങ്ങനെ തന്നെയാണ്. ഈ ചിത്രത്തെ ഞാൻ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണം, ഇത് എന്റെ സ്വതന്ത്രവും

സ്വിം സ്യൂട്ട് ധരിച്ചുള്ള തന്റെ മനോഹരമായ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി സുരഭി വിഷ്ണു.
‘നമ്മളിൽ എത്ര സ്ത്രീകൾ ഒരു ചിത്രം പങ്കുവയ്ക്കുന്നതിന് മുൻപ് ദിവസങ്ങളോളം അത് നോക്കി ആലോചിച്ചിരുന്നിട്ടുണ്ടാകും? എനിക്കും അത് അങ്ങനെ തന്നെയാണ്. ഈ ചിത്രത്തെ ഞാൻ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണം, ഇത് എന്റെ സ്വതന്ത്രവും ഉന്മേഷഭരിതവും നിർഭയവുമായ ഒരു രൂപത്തെയാണ് അടയാളപ്പെടുത്തുന്നത് എന്നതാണ്.
ചുറ്റുമുള്ള ബഹളങ്ങളെക്കുറിച്ചോ വിമർശനങ്ങളെക്കുറിച്ചോ യാതൊരു വേവലാതിയുമില്ലാതെ, ആ നിമിഷത്തിൽ ജീവിക്കുന്ന, എന്നെത്തന്നെ സ്നേഹിക്കുന്ന, എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാൾ. അതുകൊണ്ട് തന്നെ ഈ ചിത്രം ഒരു പോസ്റ്റ് അർഹിക്കുന്നു.
ഒരു ദിവസം പൂർണമാകുമ്പോൾ, നമ്മളെ സന്തോഷിപ്പിക്കുന്ന ആളുകളുടെ പട്ടികയിൽ നമ്മൾ തന്നെ ഇല്ലെങ്കിൽ പിന്നെ ഈ ജീവിതം കൊണ്ട് എന്ത് അർഥമാണുള്ളത് ?’ എന്നാണ് താരം കുറിച്ചത്.
സുരഭിയുടെ ആത്മവിശ്വാസത്തെയും നിലപാടുകളെയും അഭിനന്ദിച്ച് നിരവധി ആളുകളാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്. ‘ഞങ്ങളുടെ വേദ ഇങ്ങനല്ലെ’ന്നു നെഗറ്റീവ് കമന്റുകളും ഉണ്ട്.