തന്റെ മൂന്നാം വിവാഹം ഒരു വലിയ പ്രണയത്തിന്റെ പുറത്തെടുത്ത തീരുമാനമായിരുന്നില്ലെന്നും തന്റെ മകനോട് ആ വ്യക്തി കാണിച്ച സ്നേഹവും പരിഗണനയുമാണ് അന്ന് ആ ബന്ധത്തിലേക്ക് തന്നെ നയിച്ചതെന്നും നടി മീര വാസുദേവൻ. കഴിഞ്ഞ വര്‍ഷം മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു

തന്റെ മൂന്നാം വിവാഹം ഒരു വലിയ പ്രണയത്തിന്റെ പുറത്തെടുത്ത തീരുമാനമായിരുന്നില്ലെന്നും തന്റെ മകനോട് ആ വ്യക്തി കാണിച്ച സ്നേഹവും പരിഗണനയുമാണ് അന്ന് ആ ബന്ധത്തിലേക്ക് തന്നെ നയിച്ചതെന്നും നടി മീര വാസുദേവൻ.

കഴിഞ്ഞ വര്‍ഷം മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. മീര പ്രധാന വേഷത്തിലെത്തിയ ‘കുടുംബവിളക്ക്’ സീരിയലിന്റെ ക്യാമറാമാനായിരുന്നു പാലക്കാട് സ്വദേശിയായ വിപിൻ. ‘കുടുംബവിളക്ക്’ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

ADVERTISEMENT

മകന് ഒരു നല്ല അച്ഛനെ ലഭിക്കുമെന്ന് കരുതിയെങ്കിലും ആ കണക്കുകൂട്ടലുകൾ തെറ്റായിരുന്നു. പങ്കാളിയുടെ അമിതമായ ആശ്രിതത്വവും മൂല്യങ്ങൾ തമ്മിലുള്ള പൊരുത്തക്കേടും ആ ബന്ധം തകരാൻ കാരണമായി. പങ്കാളിയെ അമ്മയെപ്പോലെ കണ്ട് ‘സ്പൂൺ ഫീഡിങ്’ ആഗ്രഹിക്കുന്ന പുരുഷന്മാരുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ‘ഐ ആം വിത്ത് ധന്യ വർമ’ എന്ന അഭിമുഖത്തിൽ മീര പറഞ്ഞു.

ശാരീരികവും മാനസികവുമായ പീഡനങ്ങൾ, വിശ്വാസവഞ്ചന, ചതി എന്നിവ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും താരം പറയുന്നു.

ADVERTISEMENT

‘‘ആ വ്യക്തി എന്റെ മകനോട് കാണിച്ച സ്നേഹവും പരിഗണനയുമാണ് എന്നെ ആകർഷിച്ചത്. എന്റെ മകന് നല്ലൊരു അച്ഛനായിരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ, അവിടെ ഞാൻ കണ്ട ഒരു വലിയ പ്രശ്നം പങ്കാളിയുടെ അമിതമായ ആശ്രിതത്വമായിരുന്നു. പങ്കാളി എന്തിനാണ് എന്നെ ഒരു അമ്മയെപ്പോലെ കണ്ട് ‘സ്പൂൺ ഫീഡ്’ ചെയ്യാൻ ആവശ്യപ്പെടുന്നത് ? ഭാര്യ എന്നത് അമ്മയല്ല. നിങ്ങൾക്ക് ബഹുമാനം തോന്നുന്ന, നിങ്ങൾക്ക് തുല്യനായ ഒരാളെയല്ലേ പങ്കാളിയായി വേണ്ടത്? അമ്മയെപ്പോലെ തന്നെ ശുശ്രൂഷിക്കണം എന്ന് ആഗ്രഹിക്കുന്ന പുരുഷന്മാരുമായി മുന്നോട്ട് പോകാൻ എനിക്ക് കഴിയില്ല’’.– താരം പറഞ്ഞു.

എന്റെ മകന് മുന്നിൽ ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന ഒരു കരുത്തുറ്റ സ്ത്രീയായി നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സാമ്പത്തിക സ്വതന്ത്ര്യമാണ് ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനം. അത് ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയും നമുക്ക് മറികടക്കാം. എന്റെ മകന് വേണ്ടി ഏറ്റവും നല്ലൊരു മാതൃകയാകാനാണ് ഞാൻ ഇന്ന് ശ്രമിക്കുന്നതെന്നും മീര വ്യക്തമാക്കി.

ADVERTISEMENT

2005 ൽ പ്രശസ്ത ഛായാഗ്രാഹകനായിരുന്ന അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെ മീര ജീവിതപങ്കാളിയാക്കി.എന്നാൽ 2010 ൽ അവർ വിവാഹമോചിതരായി. പിന്നീട് 2012 നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു. അതിൽ അരിഹ് ജോൺ എന്ന മകനുണ്ട്. 2016 ൽ മീരയും ജോണും വേർപിരിഞ്ഞു.

Meera Vasudevan Opens Up About Her Third Marriage and Relationship Challenges:

Meera Vasudevan's third marriage was not driven by overwhelming love but by the affection shown to her son, which led her to the relationship. She emphasizes the importance of a partner being an equal and not expecting a mother-like role, highlighting financial independence as crucial for women facing adversity.

ADVERTISEMENT