‘അവിടെയിരുന്ന് നമ്മൾ മദ്യപാനം തുടങ്ങുന്നു’: താര സംഘടനയുടെ അടുത്ത പരിപാടി ഇതാണ്... AMMA Association Facing Turmoil: VK Sreeraman Shares Amusing Memoir
'അമ്മ' താരസംഘടനയിലെ നിലവിലെ തർക്കങ്ങൾക്കിടെ, നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പഴയ ഓർമ്മയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏകദേശം മുപ്പത് വർഷം മുൻപ് തിരുവനന്തപുരത്ത് ഒരു താരസംഘടന രൂപീകരിക്കാൻ ചേർന്ന യോഗത്തിൽ നടന്ന സംഭവമാണ് അദ്ദേഹം വിവരിക്കുന്നത്. സംഘടന രൂപീകരണ ചർച്ചകൾക്കു ശേഷം അടുത്ത പരിപാടി എന്തായിരിക്കുമെന്ന് ചോദിച്ചപ്പോൾ, ഒരു പഴയകാല യോഗത്തിൽ സംഘടന രൂപീകരണം കഴിഞ്ഞതിന് ശേഷം പ്രസിഡന്റ് ചോദിച്ച അതേ ചോദ്യത്തിന് സെക്രട്ടറി പറഞ്ഞ മറുപടി ശ്രീരാമൻ ഓർത്തെടുത്തു; 'ആദ്യം ഒരു നല്ല കെട്ടിടം വാടകക്കെടുത്ത് അവിടെയിരുന്ന് നമ്മൾ മദ്യപാനം തുടങ്ങുന്നു'. പഴയ മദ്രാസിലെ സമാനമായൊരു യോഗത്തിൽ പ്രേംനസീർ പ്രസിഡന്റും തിക്കുറിശ്ശി സെക്രട്ടറിയുമായിരുന്നെന്നും അന്നും ഇതേ മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം ഓർക്കുന്നു.

താരസംഘടനയായ ‘അമ്മ’യില്‍ കൂട്ടരാജിയും തര്‍ക്കങ്ങളും വിവാദമായി പുകയവേ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം പങ്കജ് ഹോട്ടലില്‍ വച്ച് സിനിമക്കാരുടെ സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഒരു യോഗത്തിന്റെ രസകരമായ ഓര്‍മ്മയാണ് താരത്തിന്റെ കുറിപ്പ്.
‘പത്തു മുപ്പതുകൊല്ലം മുമ്പാണ്, തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിന്റെ കോൺഫ്രൻസ് ഹാളിൽ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ ഒരു യോഗം നടക്കുകയാണ്. ഒരു സംഘടന രൂപീകരിക്കണം, നടീനടന്മാരുടെ അഭ്യുന്നതി ലക്ഷ്യമാക്കി കൊണ്ട്. പ്രധാനപ്പെട്ട കർമ്മപരിപാടികളെല്ലാം ചർച്ച ചെയ്തു. അതിനു ശേഷം അദ്ധ്യക്ഷൻ ചോദിച്ചു. ‘എന്താണ് ഇനി അടുത്ത പരിപാടി ?’ സദസ് നിശ്ശബ്ദമായി. അപ്പോൾ ഒരാൾ - ആരാണെന്ന് ഓർക്കുന്നില്ല - എഴുന്നേറ്റു നിന്നു പറഞ്ഞു.
‘പണ്ട് മദ്രാസിൽ വെച്ചും ഇങ്ങനെ ഒരു വലിയ യോഗം നടന്നു. സത്യൻ സാറും നസീർ സാറും മുതൽ മലയാളത്തിലെ പ്രമുഖ നടീനടന്മാർ എല്ലാം യോഗത്തിനെത്തിയിരുന്നു. നീണ്ട ചർച്ചക്കു ശേഷം സംഘടന രൂപീകരിക്കാൻ തീരുമാനമായി. കമ്മറ്റി രൂപീകരിച്ചു. പ്രസിഡണ്ടിനേയും സെക്രട്ടറിയേയും തിരഞ്ഞെടുത്തു. പ്രേംനസീർ പ്രസിഡണ്ട്. സിക്രട്ടറി തിക്കുറിശ്ശി. മീറ്റിംഗ് പിരിയുന്നതിനു മുമ്പ് പ്രസിഡണ്ട് കമ്മറ്റിക്കാരോട് ചോദിച്ചു.
‘അപ്പോൾ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി...ഇനി എന്താണ് അടുത്ത പരിപാടി ?’ സിക്രട്ടറി തിക്കുറിശ്ശി എഴുന്നേറ്റുനിന്നു പറഞ്ഞു. ‘ആദ്യം ഒരു നല്ല കെട്ടിടം വാടകക്കെടുത്ത് അവിടെയിരുന്ന് നമ്മൾ മദ്യപാനം തുടങ്ങുന്നു’.
ഇതോടൊപ്പമുള്ള ചിത്രം അന്ന് പങ്കജ് ഹോട്ടലിൽ വെച്ച് ആരോ എടുത്തതാണ്’ എന്നാണ് ശ്രീരാമൻ കുറിച്ചത്.