‘നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തിൽ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു’: ജോർജിന്റെ കുറിപ്പ് Mammootty's 35-Year Bond: A Heartfelt Birthday Wish from His Associate George
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ സന്തതസഹചാരിയും മേക്കപ്പ് മാനും നിർമാതാവുമായ ജോർജ്ജ് സെബാസ്റ്റ്യൻ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി. 35 വർഷം മുൻപ് ഒരു ജോലിയിലൂടെ തുടങ്ങിയ ബന്ധം ഇന്ന് തൻ്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്നായി മാറിയെന്ന് ജോർജ്ജ് പറയുന്നു. മമ്മൂട്ടിയെ ഒരു സഹപ്രവർത്തകനോ സുഹൃത്തോ ആയി മാത്രം കണ്ടിട്ടില്ലെന്നും, ജീവിതത്തിൻ്റെ പല ഘട്ടങ്ങളിലും സ്വന്തം സഹോദരനെപ്പോലെ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ജോർജ്ജ് വ്യക്തമാക്കുന്നു. ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും പങ്കുവെച്ച സന്തോഷങ്ങളും വിലമതിക്കാനാവാത്ത ഓർമ്മകളാണെന്നും, ഇനിയും ഒരുപാട് വർഷങ്ങൾ ഒരുമിച്ച് ഓർമ്മകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം ആശംസിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയതാരത്തിന് സോഷ്യൽ മീഡിയയിലൂടെ ജൻമദിനാശംസകള്‍ നേർന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ ഒന്ന് താരത്തിന്റെ സന്തതസഹചാരിയും മേക്കപ്പ് മാനും നിർമാതാവുമായ ജോർജിന്റേതാണ്.
‘35 years. A journey etched in the heart.
Happy Birthday, my dear Mammukka.
35 വർഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു.
മമ്മൂക്കാ, ഈ വർഷങ്ങൾക്കിടയിൽ നിങ്ങൾ എനിക്ക് ഒരു സഹപ്രവർത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേർത്തുവെച്ച ഒരാളാണ്.
ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവെച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയർച്ചകളും താഴ്ചകളും… 35 വർഷങ്ങൾക്കിടയിൽ ഒരുപാട് ഓർമ്മകൾ, അതിൽ പലതും വാക്കുകളിലൂടെ പറയാൻ കഴിയാത്തത്ര വിലപ്പെട്ടതാണ്.
എന്റെ ജീവിതത്തിലേക്ക് നിങ്ങളെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ട്. നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തിൽ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു.
ഇനിയും ഒരുപാട് വർഷങ്ങൾ നമ്മൾ ഒരുമിച്ച്, ഒരുപാട് ഓർമ്മകൾ കൂടി ഉണ്ടാക്കണം… ഈ സ്നേഹവും ബന്ധവും ഇതുപോലെ തന്നെ എന്നും നിലനിൽക്കണം.
ജന്മദിനാശംസകൾ, മമ്മൂക്കാ.
എന്നും സ്നേഹത്തോടെ.
-George Sebastian’ എന്നാണ് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ജോർജ് കുറിച്ചത്.