‘ഞാനും മക്കളും നടുക്കടലിൽ പെട്ട അവസ്ഥയാണ്, ആർക്കും ഒരു ബാധ്യതയും ആയിട്ടില്ല’: കുറിപ്പുമായി രഹ്ന Kalabhavan Navas Wife Rehna Shares Emotional Anniversary Post
അടുത്തിടെ അന്തരിച്ച നടൻ കലാഭവൻ നവാസിന്റെയും ഭാര്യ രഹ്നയുടെയും ഇരുപത്തിനാലാം വിവാഹവാർഷിക ദിനത്തിൽ രഹ്ന പങ്കുവെച്ച വൈകാരികമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. നവാസിന്റെ വേർപാടിൽ താനും മക്കളും നടുക്കടലിൽപ്പെട്ട അവസ്ഥയിലാണെന്നും എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണെന്നും അവർ കുറിച്ചു. വർഷങ്ങളായി ചെയ്തുവരുന്ന പതിവ് തെറ്റിക്കാതെ നവാസിന്റെ ആത്മാവിന്റെ കൈ പിടിച്ച് ഇത്തവണയും തൈ നട്ടുവെന്നും എന്നാൽ മനസ്സിന്റെ വിഷമം കാരണം അത് ചെയ്യാനും ചെയ്യാതിരിക്കാനും പറ്റാത്ത അവസ്ഥയാണെന്നും അവർ വ്യക്തമാക്കി. മരണം വരെ ആരിൽ നിന്നും ഒന്നും വാങ്ങാതെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അതിനായി താൻ ജോലി ചെയ്തേ പറ്റൂ എന്നും രഹ്ന കൂട്ടിച്ചേർത്തു.

അടുത്തിടെയായിരുന്നു നടൻ കലാഭവൻ നവാസിന്റെ അകാലവിയോഗം.. ഇപ്പോഴും പ്രിയപ്പെട്ടവർ ആ ഞെട്ടലിൽ നിന്നു പുറത്തുകടന്നിട്ടില്ല.
കഴിഞ്ഞ ദിവസമായിരുന്നു നവാസിന്റെയും ഭാര്യയും നടിയുമായ രഹ്നയുടെയും ഇരുപത്തിനാലാം വിവാഹവാർഷികം. നവാസിന്റെ ഓർമകളിൽ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പ് രഹ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഇന്ന് ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി ആണ്. നവാസ്ക്കയുടെ ആത്മാവിന്റെ കൈ പിടിച്ച് ഇന്നും ഞാൻ തൈ നട്ടു, വർഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല മനസ്സിന്റെ വിഷമം കാരണം ചെയ്യാനും പറ്റുന്നില്ല.
ചില സമയത്ത് വിധി നമ്മുടെ ഹൃദയത്തെ കീറിമുറിക്കും, ഈശ്വരൻ അത് ഹീൽ ആക്കും, പക്ഷേ ആ പാടുകൾ നമ്മുടെ മനസ്സിൽ അങ്ങനെ കിടക്കും. ഞാനും മക്കളും നടുക്കടലിൽ പെട്ട അവസ്ഥയാണ്. എത്രനേരം നടുക്കടലിൽ പിടിച്ചു നിൽക്കാൻ പറ്റും എന്ന് എനിക്കറിയില്ല.
നവാസ്ക്ക പോയി ഇത്രയും നാളായിട്ടും ആർക്കും ഒരു ബാധ്യതയും ആയിട്ടില്ല. അത് പടച്ചവൻ എന്നെ ഒന്ന് താങ്ങിപിടിച്ചതുകൊണ്ടാണ്. മരണം വരെ ആരിൽനിന്നും ഒന്നും വാങ്ങാതെ ഇങ്ങനെ തന്നെ മുന്നോട്ടുപോണം എന്നാണ് ആഗ്രഹം, അതിനു ഞാൻ വർക്ക് ചെയ്തേ പറ്റൂ’ എന്നാണ് നവാസിനൊപ്പമുള്ള വിവാഹചിത്രങ്ങൾ പങ്കുവച്ച് രഹ്ന കുറിച്ചത്.